ആൾക്കൂട്ടത്തിനിടയിൽ മുഖ്യനെ തിരഞ്ഞ് കുരുന്ന്; ശ്രദ്ധനേടി വിഡിയോ!

November 30, 2023

ആൾക്കൂട്ടത്തിനിടയിൽ മുഖ്യമന്ത്രിയുടെ അരികിലേക്ക് ഓടിയെത്തി കുരുന്ന്. ഒരു ഭയവും കൂടാതെ മുതിർന്നവരെല്ലാം കണ്ടു നിൽക്കെയാണ് കുഞ്ഞ് മന്ത്രിയുടെ മുന്നിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടത്.

‘പിണറായി…’ എന്ന് നീട്ടി വിളിച്ചുകൊണ്ട് ഓടി വന്ന് കൈ കൊടുത്ത കുഞ്ഞിനോട് പിന്നെ കുശലം ചോദിക്കുകയായിരുന്നു മുഖ്യൻ. ഇത് ആരാണ്? എന്താണ് ഇയാളുടെ പേര് എന്നൊക്കെ ചോദിച്ച് മന്ത്രി വിശേഷങ്ങൾ തിരക്കി. പേര് പറഞ്ഞ ശേഷം കുഞ്ഞിനോട് താൻ പോകുകയാണെന്ന് പറഞ്ഞ് ബൈ ബൈ കൊടുത്താണ് മന്ത്രി മടങ്ങിയത്.

Read also: ‘ഞാൻ കുറച്ച് നേരം കൂടെ കളിച്ചോട്ടെ സാർ’; ചിരി വാരിക്കൂട്ടി കുട്ടിയുടെ വിഡിയോ!

നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മാത്രിമാരും മലപ്പുറത്താണ്. മന്ത്രി വി.ശിവൻകുട്ടി കൗതുകമേറെയുള്ള ഈ വിഡിയോ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു.

Story highlights: Kid approaching Chief Minister leaves viewers in awe