യാത്രക്കൊപ്പം ഡാൻസും; ചിരിപടർത്തി കെഎസ്ആർടിസി സ്റ്റാൻഡിലെ ടിക് ടോക് വീഡിയോ

ആനവണ്ടികൾ മലയാളികൾക്ക് എന്നും ആവേശമാണ്.. യാത്രയുടെ പുതിയ അനുഭവങ്ങൾ പകർന്നു നൽകാറുണ്ട് ഓരോ കെ എസ് ആർ ടി സി യാത്രകളും. കെഎസ്ആർടിസി ബസുകളിൽ യാത്രചെയ്യാത്തവർ യഥാർത്ഥ മലയാളികൾ അല്ലെന്ന് പറയുന്നതിനും തെറ്റില്ലാതില്ല..കാരണം നാടും നഗരവും അറിയാനും കാണാനും ഇത്രമേൽ മനോഹരമായ മറ്റൊരു വാഹനവുമില്ല.. ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ തരുമ്പോൾ, ചിലരുടെയെങ്കിലും മനസിൽ നിരവധി മധുരമുള്ള ഓർമ്മകളാണ് ഓരോ ഹോണുകളും മുഴക്കുന്നത്.

ഇപ്പോഴിതാ കെ എസ് ആർ ടി സി സ്റ്റാൻഡിലെ  യുവാക്കളുടെ കിടിലൻ ഡാൻസാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ബസിൽ നിന്നും സാധാരണ യാത്രക്കാരെപോലെ തന്നെ ഇറങ്ങിവന്ന താരങ്ങൾ ‘അയ്യയോ വാടി പുളേയ്’ എന്ന ഗാനത്തിനാണ് കിടിലൻ നൃത്തച്ചുവടുകളുമായി എത്തിയത്. യാത്രക്കാരൊക്കെ അത്ഭുതത്തോടെ നോക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്.


ടിക്ടോക്കും സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിട്ട് കുറച്ച് കാലമായി. മനോഹരവും രസകരവുമായ ടിക് ടോക്ക് വീഡിയോകളാണ് ദിനം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപെടുന്നത്. രസകരമായ ഈ ടിക് ടോക്ക് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. എന്തായാലും കെ എസ് ആർ ടി സി സ്റ്റാൻഡിലെ  ഈ ടിക് ടോക് വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.