‘മകളുടെ റോസ്റ്റും എന്റെ റിയാക്ഷനും’- ടിക് ടോക്ക് വീഡിയോയുമായി ഗിന്നസ് പക്രു

May 22, 2020

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടൻ ഗിന്നസ് പക്രു. വീട്ടുവിശേഷങ്ങളും കൊവിഡ് പ്രതിരോധത്തിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകളുമൊക്കെ പക്രു പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മകൾക്കൊപ്പമുള്ള ഒരു ടിക് ടോക്ക് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഗിന്നസ് പക്രു.

‘മകളുടെ റോസ്റ്റും എന്റെ റിയാക്ഷനും’ എന്നാണ് വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. മായാവി എന്ന ചിത്രത്തിലെ ഹിറ്റ് ഡയലോഗാണ് അച്ഛനും മകളും കൂടി അവതരിപ്പിക്കുന്നത്. ഇപ്പോൾ ടിക് ടോക്കിന്റെ ചുവടുപിടിച്ച് യൂട്യൂബിൽ റിയാക്ഷൻ വീഡിയോകൾ സജീവമാണ്. അതുകൊണ്ട് തന്നെ പക്രുവിന്റെ കുറിപ്പും ശ്രദ്ധേയമാകുകയാണ്.

മകൾ ദീപ്ത കീർത്തിയാണ് അച്ഛനൊപ്പം ടിക് ടോക്ക് വീഡിയോകളിൽ തിളങ്ങുന്നത്. അച്ഛനൊപ്പം മികച്ച പ്രകടനമാണ് ദീപ്ത കീർത്തിയും കാഴ്ച വയ്ക്കുന്നത്.

Story highlights- Guinness pakru tik tok video