ഐശ്വര്യ റായിയും തൃഷയും മിന്നിമറയുന്ന മുഖം; ഒരേ സമയം നിരവധി നായികമാരുടെ സാദൃശ്യവുമായി ഒരു പെൺകുട്ടി- വീഡിയോ

May 29, 2020

ടിക് ടോക്ക് ഒരു ജനപ്രിയ മാധ്യമമായി മാറിയത് വളരെ പെട്ടെന്നാണ്. ലോക്ക് ഡൗണിൽ പൂർണമായും മറ്റ് സമൂഹമാധ്യമങ്ങൾക്ക് വെല്ലുവിളിയായിരിക്കുകയാണ് ടിക് ടോക്ക്. 2018ൽ ഇന്ത്യയിലെത്തിയ ടിക് ടോക്കിലൂടെ പ്രസിദ്ധരായവർ നിരവധിയാണ്. ഇപ്പോൾ ഐശ്വര്യ റായിയുടെ മുഖഭാവവും കണ്ണുകളുമായി ടിക് ടോക്കിലൂടെ ശ്രദ്ധേയയാകുകയാണ് ഒരു മലയാളി പെൺകുട്ടി.

ഐശ്വര്യ റായ്, തൃഷ, നിധി അഗർവാൾ, കാജൾ തുടങ്ങി നിരവധി നായികമാരെ അനുസ്മരിപ്പിക്കുന്ന ഭാവങ്ങളാണ് അമൃത എന്ന ടിക് ടോക്കർ കാഴ്ചവയ്ക്കുന്നത്. ഇടുക്കി സ്വദേശിനിയായ അമൃത സജു ഇപ്പോൾ ടിക് ടോക്കിലെ ഐശ്വര്യ റായ് എന്നാണ് അറിയപ്പെടുന്നത്. മറ്റു വീഡിയോകളെക്കാൾ ഐശ്വര്യ റായിയുടെ പാട്ടുകൾക്ക് ഒപ്പം ഭാവം പകരുമ്പോഴാണ് കൂടുതൽ കാഴ്ചക്കാരെ അമൃതക്ക് ലഭിക്കുന്നത്. 

മോഡലിംഗിലും താല്പര്യമുള്ള അമൃത, ഇൻസ്റാഗ്രാമിലും താരമാണ്. ലോക്ക് ഡൗൺ സമയത്താണ് അമൃത ടിക് ടോക്കിൽ സജീവമായത്. 6.6 മില്യൺ കാഴ്ചക്കാരെ കിട്ടിയ ഒരു ട്രാൻസ്ഫോർമേഷൻ വീഡിയോ വൈറലായതോടെ അമൃതയെ പ്രേക്ഷകർ ശ്രദ്ധിച്ചുതുടങ്ങുകയായിരുന്നു.

കാഴ്ചയിൽ സാദൃശ്യം ഉണ്ടെന്ന് നിരവധിപ്പേർ പറഞ്ഞതോടെയാണ് അമൃതയും ലുക്കിൽ ശ്രദ്ധിച്ചുതുടങ്ങിയത്. ടിക് ടോക്കിലൂടെ മോഡലിംഗിലും സജീവായിരിക്കുന്ന അമൃതയ്ക്ക് മികച്ച പിന്തുണയാണ് കുടുംബത്തിന്റെ ഭാഗത്തുനിന്നും ലഭിക്കുന്നത്. അഭിനയത്തിലും താൽപര്യമുള്ള ഈ ടിക് ടോക്ക് താരം മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്.

അതേസമയം, വെറും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോകൾ ചെയ്യാൻ സാധിക്കുന്ന ടിക് ടോക്കിലൂടെ നിരവധിപേരാണ് സിനിമയിലേക്ക് എത്തിയത്. ലോക്ക് ഡൗൺ സമയത്ത് ടിക് ടോക്കിൽ ഏറ്റവുമധികം സജീവമായതും ഇന്ത്യക്കാരാണ്.

Story highlights-aiswarya rai’s look alike girl