ഈ കുട്ടികൾക്കിടയിലുണ്ട്, ഐശ്വര്യ റായ്; പ്രിയ താരത്തെ ഫോട്ടോയിൽ തിരഞ്ഞ് ആരാധകർ

December 6, 2022

വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് ബോളിവുഡ് താരം ബച്ചൻ. അഭിഷേക് ബച്ചനും മകൾ ആരാധ്യക്കുമൊപ്പമുള്ള നിമിഷങ്ങൾ ഐശ്വര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ലോക്ക് ഡൗൺ സമയത്ത് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന നടി തന്റെ നഴ്‌സറി കാലത്തെ ഗ്രൂപ്പ് ഫോട്ടോ മുൻപ് പങ്കുവെച്ചിരുന്നു.

ഇപ്പോൾ കൊവിഡ് കാലത്ത് ആരാധകർ ആ ചിത്രം വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്. എൽ കെ ജി ക്‌ളാസ്സിലെ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രമാണ് നടി പങ്കുവെച്ചിരുന്നത്. ഇതിൽ നിന്നും ഐശ്വര്യയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരാധകർ.

Read Also: പാലക്കാട് ചുരത്തെ ലോക പ്രശസ്തമാക്കാൻ അത്താച്ചി: മുഖ്യമന്ത്രിക്കു മുന്നിൽ പദ്ധതി അവതരിപ്പിച്ചു

വളരെ എളുപ്പത്തിൽ ഐശ്വര്യ റായിയെ ചിത്രത്തിൽ നിന്നും കണ്ടെത്താനും സാധിക്കും.മാത്രമല്ല, മകൾ ആരാധ്യ ബച്ചൻ അമ്മയുടെ തനിപ്പകർപ്പാണെന്നും ചിത്രത്തിൽ നിന്നും മനസിലാകും.

അതേസമയം, കൊവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർക്കും സന്നദ്ധ പ്രവർത്തകർക്കും നന്ദി അറിയിച്ച് ഐശ്വര്യ റായ് രംഗത്ത് വന്നിരുന്നു. മകൾ ആരാധ്യ വരച്ച് ചിത്രത്തിലൂടെയാണ് താരം നന്ദി അറിയിച്ചത്.

Story highlights- aiswarya rai childhood photo

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!