കടുവകളെ വിറപ്പിച്ച് ഇന്ത്യ സെമി ഫൈനലിൽ

ലോകകപ്പിൽ സെമി ഫൈനലിൽ ഇടം നേടി ഇന്ത്യ. ബംഗ്ലാദേശിനെ 28 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ മികച്ച വിജയം കൈവരിച്ചത്. ഇന്ത്യയുടെ 314 റണ്‍സ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 286ന് ഓള്‍ ഔട്ടാവുകയായിരുന്നു. ഇതോടെ  പോയിന്‍റ് പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ. എട്ടില്‍ ആറ് മത്സരങ്ങള്‍ ജയിച്ച് 13 പോയിന്റാണ് ഇന്ത്യ നേടിയിരിക്കുന്നത്.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെ എൽ രാഹുലും കത്തിക്കയറിയപ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. രോഹിത് ശര്‍മ്മ (104) റണ്‍സ് നേടി. ഏഴ് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതാണ് രോഹിതിന്റെ റൺസ്. രാഹുല്‍ 77 റണ്‍സും പന്ത് 48 റണ്‍സും നേടി. എന്നാൽ ധോണി, വീരാട് തുടങ്ങിയവരൊന്നും കളിയിൽ മികച്ച പ്രകടനം കാഴ്ചവയ്ച്ചില്ല.

മറുപടി ബാറ്റിംഗില്‍ ഷാക്കിബും(66) സെഫുദ്ദീനും(51) ബംഗ്ലാദേശിനായി തിളങ്ങിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കി. ബുമ്ര നാലും പാണ്ഡ്യ മൂന്നും ഭുവിയും ഷമിയും ചഹാലും ഓരോ വിക്കറ്റും വീഴ്‌ത്തി ബംഗ്ലാദേശ് പടയെ തിരിച്ചയച്ചു.

Read also: ‘വാനിൽ ചന്ദ്രിക’; ആരാധകർ കാത്തിരുന്ന ‘ലൂക്ക’യിലെ ആ മനോഹരഗാനമിതാ

കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, എം എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് പോരട്ടത്തിനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍.