ഇന്ത്യൻ ഫുട്‌ബോളിന് പ്രതീക്ഷ; 2026 ഫുട്‌ബോൾ ലോകകപ്പിൽ 48 ടീമുകൾ

March 16, 2023
Fifa world cup 2026

2026 ഫുട്‌ബോൾ ലോകകപ്പിൽ 48 ടീമുകളുണ്ടാവും. യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന ലോകകപ്പിലാണ് കൂടുതൽ ടീമുകളെ ഉൾപ്പെടുത്തുമെന്ന തീരുമാനം ഫിഫ അറിയിച്ചത്. ഇതോടെ ആകെ 104 മത്സരങ്ങൾ ലോകകപ്പിൽ ഉണ്ടാവും. 1998 ലോകകപ്പ് മുതൽ 64 മത്സരങ്ങൾ മാത്രമാണ് ടൂർണമെന്റിൽ ഉള്ളത്. (2026 fifa world cup)

ഫിഫയുടെ തീരുമാനം ഇന്ത്യൻ ഫുട്‌ബോളിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്. ലോകകപ്പിൽ ഇത് വരെ യോഗ്യത നേടാൻ കഴിയാത്ത ഇന്ത്യയ്ക്ക് ടീമുകളുടെ എണ്ണം കൂട്ടുന്നതോടെ പങ്കെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫൈനൽ വരെയെത്തുന്ന ടീമിന് 8 മത്സരങ്ങൾ കളിക്കേണ്ടി വരും. ഇത് വരെ 7 മത്സരങ്ങളായിരുന്നു കളിക്കേണ്ടിയിരുന്നത്. 2026 ജൂലൈ 19 നാണ് ഫൈനൽ.

അതേ സമയം ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ ലോകകപ്പായി മാറുകയായിരുന്നു ഖത്തറിലേത്. ഗ്രൂപ്പ് ഘട്ടങ്ങളിലും നോക്ക് ഔട്ട് ഘട്ടങ്ങളിലും ഏറ്റവും മികച്ച മത്സരങ്ങളാണ് ഇത്തവണ നടന്നത്. വമ്പൻ ടീമുകൾ ചെറിയ ടീമുകൾക്ക് മുൻപിൽ അടിതെറ്റി വീഴുന്ന കാഴ്ച്ച ഖത്തറിൽ സ്ഥിരമായി കാണാമായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളാണ് ഖത്തറിലേതെന്ന് ഫിഫ അധ്യക്ഷന്‍ ജിയോനി ഇന്‍ഫാന്‍റിനോ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Read More: “കോച്ചിനൊപ്പം നിൽക്കും, ബലിയാടാക്കാൻ അനുവദിക്കില്ല..”; നിലപാട് വ്യക്തമാക്കി ‘മഞ്ഞപ്പട’

അർജന്റീനയുടെയും ഇതിഹാസ താരം ലയണൽ മെസിയുടെയും വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ടാണ് ടീം ഇത്തവണത്തെ ലോക കിരീടത്തിൽ മുത്തമിട്ടത്. മെസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഫുട്‌ബോൾ കരിയറിന് പൂർണത നൽകിയ നിമിഷമായിരുന്നു ലോകകപ്പ് കിരീട നേട്ടം. നായകനായി മുൻപിൽ നിന്ന് ടീമിനെ നയിച്ചതിനൊപ്പം ലോകകപ്പിലെ ഏറ്റവും മികച്ച താരമായും മെസി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ രീതിയിലും സമ്പൂർണമായി മെസിക്കവകാശപ്പെട്ട ലോകകപ്പായിരുന്നു ഇത്. ഫൈനൽ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്താണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകരുടെ പ്രാര്‍ത്ഥന മെസ്സി നിറവേറ്റിയത്.

Story Highlights: India has high hopes as there will be more number of teams in 2026 world cup