അക്ഷയുടെ സ്വപ്‌നങ്ങള്‍ക്ക് കരുത്തേകി ‘അനന്തരം’

അനേകര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുന്നുണ്ട് അനന്തരം പരിപാടി.

ജനിച്ച ആറാം മാസംതന്നെ ശരീരത്തിന്റെ ചലനശേഷിയും കാഴ്ചയും കേള്‍വിയുമെല്ലാം നഷ്ടപ്പെട്ടയാളാണ് അക്ഷയ്. ചികിത്സയുടെ ഭാഗമായി കുത്തിവയ്പുകള്‍ എടുത്തപ്പോള്‍ സ്‌പൈനല്‍ കോര്‍ഡിനേറ്റ പരിക്കാണ് അക്ഷയുടെ ഈ രോഗാവസ്ഥയ്ക്ക് കാരണം. ഒന്നര വയസു പിന്നിട്ടപ്പോള്‍ കാഴ്ചയും കേള്‍വിയും സംസാര ശേഷിയും തിരിച്ചുകിട്ടി. എന്നാല്‍ അരയ്ക്ക് താഴോട്ട് ചലന ശേഷി നഷ്ടപ്പെട്ടു. സ്‌പൈനല്‍ കോര്‍ഡില്‍ സര്‍ജറി നടത്തിയാല്‍ ഇപ്പോഴുള്ള അക്ഷയ് യുടെ അവസ്ഥയ്ക്ക് മാറ്റം വരുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

Read more:‘അനന്തരം’: ഇരു വൃക്കകളും തകരാറിലായ വിജേഷിന് കാരുണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശവുമായി അനേകര്‍

കൊല്ലമാണ് അക്ഷയുടെ സ്വദേശം.  സാമ്പത്തീകമായി ഏറെ പ്രയാസപ്പെടുന്നുണ്ട് ഈ കുടുംബം. പണമില്ലാത്തതിനാലാണ് അക്ഷയുടെ ശസ്ത്രക്രിയ പോലും വൈകുന്നത്. അക്ഷയെ ഏറ്റെടുത്തിരിക്കുകയാണ് അനന്തരം ടീം.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C

Leave a Reply

Your email address will not be published. Required fields are marked *