ഇരു വൃക്കകളും തകരാറിലായ ഷാലുവിന് സഹായഹസ്തവുമായി ‘അനന്തരം’

രോഗങ്ങളുടെ പിടിയിലകപ്പെട്ട് ദുരിതമനുഭവിക്കുന്ന നിരവധിപേര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ അനന്തരം പരിപാടി. ഈ പരിപാടിയിലൂടെ മഹാരോഗങ്ങളോട് പൊരുതി ജയിച്ചവരെയും പൊരുതുന്നവരെയും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുന്നു. ഇവരുടെ യാതനകള്‍ മനസിലാക്കി അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും രംഗത്തെത്തുന്നത്. മഹാരോഗങ്ങളോട് അനുദിനം പോരാടുന്ന നിരവധി പേര്‍ക്ക് ശുഭപ്രതീക്ഷയുടെ നല്ല നാളുകള്‍ സമ്മാനിക്കുകയാണ് അനന്തരം പരിപാടി. മഹാരോഗങ്ങളോട് പോരാടുന്ന നിരവധി പേര്‍ക്കാണ് അനന്തരം പരിപാടിയിലൂടെ അനേകരില്‍ നിന്നും സഹായമെത്തുന്നത്.

മൂന്നു വര്‍ഷങ്ങളായി ഷാലുവിന്റെ ജീവിത സ്വപ്‌നങ്ങള്‍ക്കു മേല്‍ കരിനിഴല്‍ വീണിട്ട്. ഇരു വൃക്കകളും തകരാറിലാണ് ഈ വീട്ടമ്മയുടെ. എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴയാണ് ഷാലുവിന്റെ സ്വദേശം.

Read more:‘അനന്തരം’: അനന്തനാരായണനും ദിവ്യക്കും ഇനി ശുഭപ്രതീക്ഷയുടെ നല്ല നാളുകള്‍

ഷാലുവിന്റെ ഭര്‍ത്താവ് രാജേഷ് ഓട്ടോ ഡ്രൈവറാണ്. സാമ്പത്തീകമായി ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട് ഈ കുടുംബം. ഭീമമായ തുക വേണം ഷാലുവിന്റെ ചികിത്സയ്ക്ക്. ആഴ്ചയില്‍ രണ്ട് തവണ ഡയാലിസിസ് ചെയ്യേണ്ടിവരുന്നുണ്ട്. കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷനാണ് ഇനിയുള്ള മാര്‍ഗം. ലക്ഷക്കണക്കിന് രൂപ ഇനിയും ആവശ്യമുണ്ട്.

അനന്തരം പരിപാടിയിലൂടെ നിരവധിപ്പേരാണ് ഷീലുവിന് സഹായങ്ങളുമായെത്തുന്നത്. ഷാലുവിന്റെ മൂത്ത മകന്‍ പഠിക്കുന്ന സ്‌കൂളിലെ അധ്യാപകര്‍ ചേര്‍ന്ന് സാമ്പത്തിക സഹായം നല്‍കി. അതുപോലെ നാട്ടരങ്ങ് എന്ന കലാസംഘവും സാമ്പത്തിക സഹായം നല്‍കി. അനന്തരം ഏറ്റെടുത്തിരിക്കുകയാണ് ഷാലുവിനെ.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C

Leave a Reply

Your email address will not be published. Required fields are marked *