തങ്കമണിയ്ക്ക് പ്രത്യാശനല്‍കി അനന്തരവും പ്രിയ പ്രേക്ഷകരും

August 23, 2019

അനേകര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുന്നുണ്ട് അനന്തരം പരിപാടി.

പാലക്കാട് സ്വദേശി തങ്കമണി 11 വര്‍ഷമായി കിടപ്പിലാണ്. ചിക്കുന്‍ഗുനിയ പനിയിലൂടെയായിരുന്നു തുടക്കം. പിന്നീട് സന്ധിവേദനയില്‍ എത്തി, തീരെ നടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആവുകയും ചെയ്തു. രണ്ടു മുട്ടും ഓപ്പറേഷന്‍ ചെയ്താലേ നടക്കാന്‍ കഴിയുകയുള്ളു എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വാഗ്ദാനം. ചികിത്സയ്ക്ക് ഏകദേശം 4 ലക്ഷത്തോളം രൂപ ചിലവ് വരും. ഈ തുക കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുകയാണ് തങ്കമണിയുടെ കുടുംബം.

തങ്കമണിക്ക് ഒരു മകനുണ്ട്. 22 വയസായ മകന് കേള്‍ക്കാനോ സംസാരിക്കാനോ കഴിയില്ല. മകന്റെ വൈകല്യാവസ്ഥയിലും ഭാര്യയുടെ രോഗാവസ്ഥയിലും ഏറെ ദുഃഖിതനാണ് തങ്കമണിയുടെ ഭര്‍ത്താവ്.

Read more: അനന്തരം: ജാന്‍സിക്ക് കാരുണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശമേകാന്‍ അനേകര്‍

തങ്കമണിക്കും കുടുംബത്തിനും പിന്തുണയേകി അനന്തരത്തിന്റെ പ്രിയ പ്രേക്ഷകര്‍ മുന്നോട്ട് വന്നു. തങ്കമണിയുടെ മകനുവേണ്ടി അനന്തരം ടീം ഹിയറിങ് എയ്ഡ് നല്‍കാമെന്ന് ഉറപ്പു നല്‍കി. നിരവധിപേര്‍ തങ്കമണിയ്ക്ക് ചികിത്സാ സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C