അനന്തരം: “ആവണിയുടെ കുടുംബത്തെ ചേർത്തു നിർത്തി യുഎഇ സൗഹൃദ കൂട്ടായ്മ “

ജീവിതാനുഭവങ്ങളെ തൊട്ടറിഞ്ഞ് ജീവിതങ്ങളുടെ നേർക്കാഴ്ചയിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഫ്‌ളവേഴ്സ് ടിവിയുടെ അനന്തരം പരിപാടി ഇന്ന് കേരളക്കരയ്ക്ക്  തണലായി മാറിക്കൊണ്ടിരിക്കുകയാണ്.

കണ്ണൂർ സ്വദേശികളായ വിനോദിന്റെയും സിന്ധുവിന്റെയും മകൾ ആവണി കഴിഞ്ഞ രണ്ടുവർഷമായി കിടപ്പിലായിരുന്നു. ന്യൂറോ ഡി ജനറേറ്റീവ്സ് എന്ന അസുഖമാണ് ഈ കുഞ്ഞുമകളെ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷം വരെ കളിയും ചിരിയുമായി നടന്ന കുട്ടിയായിരുന്നു ആവണി, പെട്ടെന്നുണ്ടായ ശക്തമായ പനിയും അപസ്മാരവും ഈ കരുന്നിന്റെ ജീവിതത്തെ മുഴുവനായും മാറ്റിമറിച്ചു. തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അസുഖം ഭേദമാകാതെ വന്നപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി എന്നിട്ടും ഫലമുണ്ടായില്ല.

കയ്യും കാലും മെലിഞ്ഞ് ശോഷിച്ച അവസ്ഥയിലാണ് ആവണി. പിന്നീട് ഉടുപ്പിയിലെ ഹൈടെക് മെഡിക്കൽ ഹോസ്പിറ്റലിൽ ഈ കുടുംബം ചികിത്സ തേടി. ഫിസിയോതെറാപ്പിയും മറ്റു ചികിത്സകളും ചെയ്തതോടെ കുട്ടിയിൽ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി. എങ്കിലും പൂർണമായും ഭേദം ആകണമെങ്കിൽ നിരന്തരം ഫിസിയോതെറാപ്പി ചെയ്യേണ്ടിവരും. എല്ലാ മാസവും ചികിത്സയ്ക്കും, മരുന്നുകൾക്കും ആയി ഏകദേശം 8000 രൂപയോളം ചെലവ് വരും.

കുട്ടിയുടെ തുടർ ചികിത്സയ്ക്കു വേണ്ടി വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആ കുടുംബത്തിന് ആഗ്രഹമുണ്ട്. പക്ഷേ ഓട്ടോ ഡ്രൈവറായ വിനോദിന് സാമ്പത്തികമായി അതിന് കഴിയില്ല. നാട്ടുകാരുടെ സഹായം കൊണ്ടു മാത്രമാണ് ഇതുവരെ ചികിത്സകളും മറ്റും നടന്നുപോയത്. സ്വന്തമായി വീടില്ലാത്ത ഇവർ ഒരു ബന്ധുവിന്റെ വീട്ടിലാണ് താമസം. ഇപ്പോഴിതാ മൊകേരിയിലെ യുഎഇ സൗഹൃദ കൂട്ടായ്മ ഇവരെ സഹായിക്കാൻ മുന്നോട്ടു വരികയും ചികിത്സാ സഹായത്തിനായി അമ്പതിനായിരം രൂപ നൽകുകയും ചെയ്തിരിക്കുകയാണ്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C