ന്യൂ മലബാർ പുനഃരധിവാസ കേന്ദ്രത്തിലെ അശരണരായവർക്ക് സ്നേഹത്തിൽ ചാലിച്ച സഹായവുമായി മിഥുൻ രമേശ് ഫാൻസ്‌ അസോസിയേഷൻ, കാസർഗോഡ്

രോഗങ്ങളുടെ പിടിയിലകപ്പെട്ട് ദുരിതമനുഭവിക്കുന്ന നിരവധി പേര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്‌ളവേഴ്‌സ് ടിവിയിലെ അനന്തരം പരിപാടി. ഈ പരിപാടിയിലൂടെ മഹാരോഗങ്ങളോട് പൊരുതി ജയിച്ചവരെയും പൊരുതുന്നവരെയും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുന്നു. ഇവരുടെ യാതനകള്‍ മനസിലാക്കി അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും രംഗത്തെത്തുന്നത്.

കാസര്‍ഗോഡ് ജില്ലയിലെ മലപ്പച്ചേരിയിൽ പ്രവർത്തിക്കുന്ന ന്യൂ മലബാർ പുനഃരധിവാസ കേന്ദ്രം അശരണരായവർക്ക് താങ്ങാവുകയാണ്. ജന്മനാ ശാരീരിക ബുദ്ധിമുട്ടുള്ള ചാക്കോച്ചേട്ടന്റെ നേതൃത്വത്തില്‍ കഴിഞ്ഞ പതിനാറര വർഷമായി ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നു. ഇതിനോടകം 1763 പേരാണ് ഈ സ്ഥാപനത്തിൽ എത്തപ്പെട്ടത്. ഇപ്പോൾ ഏകദേശം 170 ഓളം ആളുകൾ ഈ സ്ഥാപനത്തിലുണ്ട്.

കാസർഗോഡ് ജില്ലയിലെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മിഥുൻ രമേശ് ഫാൻസ്‌ അസോസിയേഷൻ  ഈ സ്ഥാപനത്തിന് ഒരു മാസത്തേക്ക് ആവശ്യമായ ആറു കിന്റൽ അരിയാണ് നല്‍കിയിരിക്കുന്നത്. ഒപ്പം ഇവിടുത്തെ അന്തേവാസികൾക്കായി ഓണസദ്യയും ഓണക്കോടിയും ഒരുക്കിയിട്ടുണ്ട്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU, ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C