‘അനന്തരം’ :ശബരിദേവും കുടുംബവും ഇനി തളരില്ല; സഹായ വാഗ്ദാനങ്ങളുമായി അനേകര്‍

മനോധൈര്യം കൊണ്ട് ഏത് പ്രതിസന്ധിയെയും തരണം ചെയ്യുന്നവരെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു കൊണ്ടിരിക്കുന്ന ഫ്ളവേഴ്‌സ് ടിവിയുടെ അനന്തരം പരിപാടി നന്മ വറ്റാത്ത മനസ്സുകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. നിരവധി പേര്‍ക്കാണ് ഈ പരിപാടി കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്നത്.

എറണാകുളം സ്വദേശിയായ ഒമ്പത് വയസ്സ് മാത്രം പ്രായമുള്ള ശബരിദേവ് സെറിബ്രല്‍ പാള്‍സി എന്ന രോഗത്താല്‍ കഷ്ടപ്പെടുകയാണ്. എറണാകുളം ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി തയ്യാറെടുക്കവെയാണ് അനന്തരം പരിപാടിയിലൂടെ സുമനസുകള്‍ ശബരിദേവിനെക്കുറിച്ചറിയുന്നത്. മകന്‍ ഒന്ന് നടന്നു കാണണമെന്ന ആഗ്രഹം കൊണ്ട് തെരുവില്‍ പാട്ടുപാടാനും, കിഡ്‌നി വില്‍ക്കാന്‍ കൂടി വരെ തയ്യാറായതാണ് മാതാപിതാക്കള്‍. ഗായകനായ അച്ഛന്‍ കണ്ണന്‍ ഗാനമേളകളില്‍ പാടിയാണ് കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്. പ്രതിമാസം 40,000 രൂപയാണ് ചികിത്സയ്ക്കായി വേണ്ടി വരുന്നത്. നിലവില്‍ 20 ലക്ഷം രൂപ കടവും ബാങ്കില്‍ നിന്നുള്ള ലോണും കാരണം സാമ്പത്തികമായി ഏറെ പ്രതിസന്ധിയിലാണ് ഈ കുടുംബം.

Read more:കാന്‍സര്‍ രോഗത്തോട് പോരാടുന്ന ബീമാമോള്‍ക്ക് കാരുണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശവുമായി ‘അനന്തരം’

ശബരിദേവിന്റെ ചികിത്സയ്ക്ക് ആവിശ്യമായ സാമ്പത്തിക സഹായം ചെയ്ത്‌കൊണ്ട് നിരവധിപേര്‍ മുന്നോട്ട് വന്നു. ഇടപ്പള്ളി സ്വദേശിയായ യൂസഫ് എല്ലാം മാസവും ഒന്നാം തീയതി സാമ്പത്തിക സഹായം ചെയ്യാമെന്ന് അറിയിച്ചു. കൂടാതെ ഇടുക്കി സ്വദേശിയായ ഷാലി ചികിത്സയ്ക്കായി ചെറിയ രീതിയുള്ള സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C