അനന്തരം: ദുരിതക്കയത്തിൽ അകപ്പെട്ട ഷീജയ്ക്ക് സഹായ ഹസ്തവുമായി അനേകർ

ചെറിയ തുകയിലല്ല വലിയ മനസിനാണ് പ്രാധാന്യമെന്ന് തെളിയിക്കുകയാണ് ഫ്ലവേഴ്സ് ടിവിയിലെ അനന്തരം പരിപാടിയുടെ ഓരോ പ്രേക്ഷകരും. എറണാകുളം സ്വദേശിയായ ഷീജ ഷാജി ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് കാലങ്ങളായി ദുരിതം അനുഭവിക്കുകയാണ്.

ജന്മനാതന്നെ ഷീജയുടെ ഹൃദയത്തിൽ ഉണ്ടായിരുന്ന സുഷിരം ഇപ്പോൾ നാല്  ഇഞ്ചോളം വലുതാവുകയും ഹൃദയത്തകരാർ സംഭവിക്കുകയും ചെയ്തു. രണ്ടു പെൺകുഞ്ഞുങ്ങളുടെ ‘അമ്മ കൂടിയാണ് ഷീജ. കൂലിപ്പണിക്കാരനായ ഭർത്താവിന്റെ മാനസിക പ്രശ്നങ്ങളും ആ കുടുബത്തിന് മറ്റൊരു വേദനയാണ്.

സ്വന്തമായി ഒരു വീടോ, ആവശ്യത്തിന് ബന്ധുക്കളോ ഇല്ലാത്ത ഷീജയെ സംരക്ഷിച്ച് കൂടെ നിർത്തിയിരിക്കുന്നത് ചേച്ചിയമ്മ എന്ന് വിളക്കുന്ന ഒരു അകന്ന ബന്ധുവാണ്. ക്യാൻസർ രോഗി കൂടിയായ അവർ വീട്ടുജോലി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഈ കുടുംബം കഴിഞ്ഞുപോകുന്നത്.

സർജറിയിലൂടെ മാത്രമേ ഷീജയ്ക്ക് ഇനി പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കുകയുള്ളു. ലക്ഷങ്ങളോളം ചിലവ് വരുന്ന ചികിത്സയ്ക്കായി മാർഗ്ഗമില്ലാത്ത അവസ്ഥയിലാണ് ഈ കുടുംബം.

ദിനം പ്രതി ഒട്ടനവധി ചികിത്സാ സഹായം നൽകി ദുരിതക്കയത്തിലാണ്ട ഓരോ കുടുംബത്തിനെയും ജീവിതത്തിലേയ്ക്ക് കൈപിടിച്ചു ഉയർത്തുന്ന അനന്തരം പരിപാടി ഷീജയെയും സഹായിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ആ കുടുംബം.

വടകര സ്വദേശിയായ രാജീവൻ ഉൾപ്പെടെ നിരവധിപ്പേർ ഇപ്പോൾ ഈ കുടുംബത്തിന് സാമ്പത്തിക സഹായവുമായി അനന്തരത്തിലൂടെ മുന്നോട്ടു വരുന്നുണ്ട്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C