ഗുരുതരമായ കരള്‍ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന ഒരു കുടുംബത്തിലെ നാല് മക്കള്‍ക്ക് ആത്മ വിശ്വാസത്തിന്‍റെ കരുത്തേകി ‘അനന്തരം’

കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് അനന്തരം. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുന്നുണ്ട് അനന്തരം പരിപാടി.

എറണാകുളം ചെല്ലാനത്തെ ഒരു കുടുംബത്തിലെ നാല് മക്കള്‍ക്കും കരള്‍ രോഗമാണ്. ഗ്യാസ്പര്‍, ജോംസണ്‍, ബകിത, നികിത എന്നിവരാണ് ഈ മക്കള്‍. മൂത്ത മകന് പത്താംവയസിലാണ് രോഗം പിടികൂടുന്നത്. ഒരു വര്‍ഷത്തോളം അസുഖം എന്താണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ടൈഫോയിടിലൂടെയായിരുന്നു തുടക്കം. എന്നാല്‍ രോഗത്തെ ആദ്യം നിര്‍ണ്ണയിക്കാന്‍ സാധിച്ചിരുന്നില്ല. കേട്ടയം ഏറ്റുമാനുരുള്ള സുകുമാരന്‍ ഡോക്ടറാണ് ഗ്യാസ്പറിന്റെ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബത്തിലെ എല്ലാവരുടെ രക്തം പരിശോധിച്ചു. കുടുംബത്തിലെ നാല് മക്കള്‍ക്കും കരള്‍ രോഗമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കരള്‍ മാറ്റിവയക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ രോഗാവസ്ഥയില്‍ നിന്നും നാല് പേര്‍ക്കും മോചിതരാകാന്‍ സാധിക്കൂ. ഭീമമായ തുകയുടെ മരുന്നുകള്‍ തന്നെവേണം ഇവര്‍ക്ക്.

പഠിക്കണമെന്നും ജോലി നേടണമെന്നുമൊക്കെ ഇവര്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ രോഗാവസ്ഥ ഇവരുടെ സ്വപ്‌നങ്ങള്‍ക്ക് മീതെ കരിനിഴല്‍ വീഴ്ത്തുന്നു. ഈ നാല് പേരുടേയും ചികിത്സയ്ക്ക് സുമനസുകളുടെ സഹായം ഇനിയും ആവശ്യമാണ്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C