അശോകന്‍റെയും സതിയുടെയും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി കാഞ്ഞങ്ങാടു നിന്നും ഒരുകൂട്ടം നന്മ മനുഷ്യർ

August 26, 2019

കണ്ണീരുണങ്ങാത്ത ഒരുപാട് മുഖങ്ങളിൽ സന്തോഷത്തിന്റെ തിരിതെളിയിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്സ് ടിവിയിലെ അനന്തരം. സാമൂഹിക പ്രതിബദ്ധത വളർത്തിക്കൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന പരിപാടിയിലൂടെ നിരവധിയാളുകൾക്കാണ് ദിവസേന പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും അനന്തരം സമ്മാനിക്കുന്നത്.

കാഞ്ഞങ്ങാട് സ്വദേശികളായ അശോകനും സതിയ്ക്കും കഴിഞ്ഞ പത്തൊൻപത് വർഷങ്ങളായി പറയാനുള്ളത് വേദനയുടെയും ദുഃഖത്തിന്റെയും കഥയാണ്. പത്തൊൻപത് വർഷങ്ങൾ മുമ്പ് സതിയ്ക്ക് ആരംഭിച്ച കൈ വേദനയ്ക്ക് ഇപ്പോഴും ഒരു കുറവുമില്ല. നിരവധി ആശുപത്രികളിൽ ചികിത്സയുമായി ഇവർ കയറിയിറങ്ങിയെങ്കിലും രണ്ട് വര്‍ഷത്തോളമായി കഠിനമായ വേദനയെത്തുടർന്ന് സതി കിടപ്പിലാണ്. ഭാര്യയുടെ അസുഖത്തെത്തുടർന്ന് അശോകനും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ്.

Read also: അനന്തരം: ഒരുകൂട്ടം കുട്ടികൾക്ക് സ്നേഹത്തിന്റെ കരുതലേകി ഒരു നന്മ മനുഷ്യൻ

കയറിക്കിടക്കാൻ ഒരു നല്ല വീടുപോലും ഇല്ലാത്ത കുടുംബത്തിന് അനന്തരത്തിലൂടെ സഹായ ഹസ്തവുമായി എത്തുകയാണ് കാഞ്ഞങ്ങാട് നിന്നും ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ. കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷൻ രമേശിന്റെ നേതൃത്വത്തിലാണ് വീട് നിർമ്മാണം നടക്കുന്നത്. സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ പഞ്ചായത്തിൽ നിന്നും ഈ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ സാധ്യമായിരുന്നില്ല. എന്നാൽ നിരവധി സുമനസുകളുടെ നേതൃത്വത്തിലാണ് ഇപ്പോൾ ഈ കുടുംബത്തിന് വീടൊരുങ്ങുന്നത്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C