കിടിലന്‍ ലുക്കില്‍ ടൊവിനോ; കൈയടി നേടി ‘കല്‍ക്കി’യിലെ ഗാനം: വീഡിയോ

August 18, 2019

കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനായ താരമാണ് ടൊവിനോ തോമസ്. റൊമാന്‍സും, തമാശയും വീരവുമെല്ലാം നന്നായി ഇണങ്ങും താരത്തിന്. മലയാളികളുടെ ഇമ്രാന്‍ ഹാഷ്മി എന്നു പോലും പലരും വിശേഷിപ്പിക്കാറുണ്ട് ടൊവിനോയെ. സൗമ്യതയോടും സ്‌നേഹത്തോടും ആരാധകരോടുള്ള അദ്ദേഹത്തിന്റെ സമീപനങ്ങളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിട്ടുണ്ട്. അത്രമേല്‍ ജനകീയനായ ഒരു നടന്‍കൂടിയാണ് ടൊവിനോ. ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘കല്‍ക്കി’. തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നതും.

Read more:വൃക്കരോഗത്താല്‍ വലയുന്ന ബൈജുവിന് കാരുണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശവുമായി ‘അനന്തരം’

അതേസമയം പ്രേക്ഷകര്‍ക്കിടയില്‍ കൈയടി നേടുകയാണ് കല്‍ക്കിയിലെ ഒരു ഗാനം. ടൊവിനോയുടെ മാസ്സ് ലുക്ക് തന്നെയാണ് ഗാനത്തിലെ മുഖ്യ ആകര്‍ഷണം. ചിത്രത്തിലെ റെഡ് ബ്ലൂ ബ്ലാക്ക് എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തെത്തിയിരിയ്ക്കുന്നത്.

നവാഗതനായ പ്രവീണ്‍ പ്രഭാകരമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രവീണും സജിന്‍ സുജാതനും ചേര്‍ന്നാണ് കല്‍ക്കി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മാണം. ശിവജിത്ത് പത്മനാഭനാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നത്. ചിത്രത്തില്‍ ഒരു പൊലീസുകാരന്റെ വേഷത്തിലാണ് ടോവിനോ തോമസ് എത്തുന്നത്.