അഭിനയമികവില്‍ ടൊവിനോ; ശ്രദ്ധ നേടി കളയുടെ പുതിയ ടീസര്‍

April 5, 2021
Kala new teaser

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കള. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ടീസര്‍.

രോഹിത് വി എസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഒരു പകയുടെ കഥയാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഷാജി എന്ന കഥാപാത്രത്തെ ടൊവിനോ അവിസ്മരണീയമാക്കുന്നു. ഒരു സൈക്കോ ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രംകൂടിയാണ് കള. നിരവധി സംഘട്ടന രംഗങ്ങളും ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

Read more: 6962 മീറ്റര്‍ നീളം; വധുവിന്റെ ഭീമന്‍ ശിരോവസ്ത്രത്തിന് റെക്കോര്‍ഡ് നേട്ടം

തികച്ചും റിയലിസ്റ്റിക്കായാണ് സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതും കളയുടെ ആകര്‍ഷണമാണ്. ലാല്‍, ദിവ്യ പിള്ള തുടങ്ങിയവരുടെ അഭിനയമികവും ചിത്രത്തില്‍ കൈയടി നേടുന്നു.

Story highlights: Kala new teaser