‘ചേറിൽ പൊതിഞ്ഞ പോത്തും ആ അക്ഷരങ്ങളും’; സിനിമയുടെ ഉള്ളറിഞ്ഞ് പോസ്റ്റര്‍ ഒരുക്കുന്ന ആര്‍ മഹേഷ് ഇനി ഓര്‍മ്മ

തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും മുമ്പേ ഒരു സിനിമയെ ഏറ്റെടുക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ചിലതുണ്ട്. അതിലൊന്നാണ് പോസ്റ്റര്‍. സിനിമയുടെ ഉള്ളറിഞ്ഞ് പോസ്റ്റര്‍ ഒരുക്കുന്ന ആര്‍ മഹേഷ് എന്ന കലാകാരന്‍ കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രശസ്ത പോസ്റ്റര്‍ ഡിസൈനിങ് ടീമായ ഓള്‍ഡ് മങ്ക്‌സിലെ സീനിയര്‍ ഡിസൈനറാണ് ആര്‍ മഹേഷ്.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ട് എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത് ആര്‍ മഹേഷാണ്. ചേറില്‍ പൊതിഞ്ഞ പോത്തിന്റെ രൂപവും ഒപ്പം ചേറില്‍തന്നെ എഴുതിയ ജല്ലിക്കെട്ട് എന്ന തലക്കെട്ടുമൊക്കെ മികച്ച കൈയടി നേടിയിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയിരുന്നു ഈ പോസ്റ്റര്‍.

Read more:“പ്രണവിനെയാണോ ദുല്‍ഖറിനെയാണോ കൂടുതല്‍ ഇഷ്ടം” എന്ന് ചോദ്യം; ആരും പ്രതീക്ഷിക്കാത്ത മറുപടിയുമായി മോഹന്‍ലാല്‍: വീഡിയോ

ജല്ലിക്കെട്ട് മാത്രമല്ല നിവിന്‍ പോളി പ്രധാന കഥാപാത്രമായെത്തുന്ന പടവെട്ട്, സൗബിന്‍ സാഹിര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ജൂതന്‍ തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നില്‍ ആര്‍ മഹേഷിന്റെ കരവിരുത് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *