‘ബിഗ് ബ്രദർ’ ലൊക്കേഷനിൽ ഓണം ആഘോഷിച്ച് മോഹൻലാൽ; വീഡിയോ

മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് ഒരുക്കുന്ന ആക്‌ഷൻ കോമഡി ചിത്രം ബിഗ് ബ്രദറിന്റെ ലൊക്കേഷനിലെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ലൊക്കേഷനിലെ ഓണാഘോഷത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മോഹന്‍ലാല്‍, സിദ്ദിഖ്, ചിത്രത്തിലെ താരങ്ങള്‍, അണിയറപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സദ്യകഴിച്ചാണ് ലൊക്കേഷനിൽ ഓണം ആഘോഷിച്ചത്.

ചിത്രത്തിൽ അഭിനയിക്കാൻ സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനും എത്തുന്നുണ്ട്. ബിഗ് ബ്രദർ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

മോഹൻലാൽ സിദ്ധിഖ് കൂട്ടുകെട്ടിലൊരുങ്ങിയ അവസാന ചിത്രം 2013 ൽ തിയേറ്ററുകളിൽ എത്തിയ ‘ലേഡീസ് ആൻഡ് ജെന്റിൽ മെൻ’ ആണ്. ചിത്രത്തിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല. അതിനാൽ കൂടുതൽ ശ്രദ്ധയോടെയാണ് പുതിയ ചിത്രത്തിനുവേണ്ടി ഇരുവരും ഒരുങ്ങുന്നത്.