അനന്തരം അനുവിന് സമ്മാനിച്ചത് ശുഭപ്രതീക്ഷയുടെ നാളുകൾ

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഫ്ളവേഴ്‌സ് ടിവി ആരംഭിച്ച പരിപാടിയാണ് അനന്തരം. ഇതിനോടകം നിരവധി ആളുകൾക്ക് അനന്തരത്തിലൂടെ സഹായം ലഭിച്ചുകഴിഞ്ഞു. ‘അനന്തരം’ മാസങ്ങൾക്ക് മുൻപ് പരിചയപ്പെടുത്തിയ അനുവാണ് ഇപ്പോൾ അനന്തരത്തിൽ വീണ്ടും എത്തിയിരിക്കുന്നത്.

മൂന്ന് വർഷങ്ങൾക്ക് മുൻപ്, 2016 ഒക്ടോബർ 27 നാണ് അനുവിന് അപകടംസംഭവിച്ചത്. കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനിടയിൽ കയറിൽ കാൽ ഉടക്കി കിണറ്റിൽ വീണതാണ് അനു എന്ന ചെറുപ്പക്കാരൻ. വീഴ്ചയിൽ സ്‌പൈനൽ കോഡിന് സംഭവിച്ച ചതവ് അരയ്ക്ക് കീഴ്പോട്ടുള്ള ചലനം ഇല്ലാതാക്കി. മൂന്ന് വർഷത്തോളം കിടപ്പിലായിരുന്ന അനുവിനെ കഴിഞ്ഞ ജൂലൈ 28 ലെ അനന്തരത്തിലൂടെ ഫ്‌ളവേഴ്‌സ് ടിവി സുമനസുകൾക്ക് പരിചയപ്പെടുത്തി.

അനന്തരത്തിലൂടെ അനുവിന്റെ അവസ്ഥ കണ്ട് സഹായ ഹസ്‌തവുമായി കോയമ്പത്തൂർ സഹായി ഹോസ്പിറ്റൽ മുന്നോട്ട് എത്തി. മൂന്ന് മാസങ്ങൾക്കൊണ്ട് കിടപ്പിലായ അനുവിനെ നടത്തിത്തരുമെന്ന് ആശുപത്രി അധികൃതർ അനുവിന്റെ കുടുംബത്തിന് വാക്ക് നൽകിയിരുന്നു.

Read also: അനന്തരം: വൃക്കരോഗത്തോട് പോരാടുന്ന ഗിരീഷിന് സഹായവുമായി സുമനസ്സുകള്‍

ഇപ്പോഴിതാ മൂന്ന് മാസങ്ങൾക്കിപ്പുറം അനന്തരത്തിന്റെ വേദിയിൽ നടന്ന് എത്തിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ. അനുവിന് ചികിത്സ സഹായവുമായി നിരവധി സുമനസുകൾ എത്തിയിരുന്നു. വീൽ ചെയറും, ചികിത്സ ചിലവും  ഏറ്റെടുത്ത് ലക്ഷ്യ ചാരിറ്റബിൾ സൊസൈറ്റിയും ശശി തോട്ടയ്ക്കാടും, ഉപജീവന മാർഗത്തിനായി സ്കൂട്ടർ സമ്മാനിച്ച് ഓൾ കേരള മിഥുൻ ഫാൻസ്‌ അസോസിയേഷനും എത്തി. ശശി തോട്ടയ്ക്കാട്, വിഷ്ണു വർദ്ധൻ, ശ്രീകാര്യം സ്വദേശി ഗീത, ഹിലാൽ, ഡോക്ടർ രാജു, കിളിമാനൂർ രാജാരവിവർമ്മ കോളേജിലെ പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങി നിരവധി സുമനസുകൾ അനുവിന് സഹായ ഹസ്തവുമായി എത്തിയിരുന്നു.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C