ദേശിയ പുരസ്‌കാരം ഏറ്റു വാങ്ങി കീർത്തി സുരേഷും ജോജുവും

അറുപത്തിയാറാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഏറ്റു വാങ്ങി ജേതാക്കൾ. മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി കീർത്തി സുരേഷും ജോസഫിലെ അഭിനയത്തിന് ലഭിച്ച പ്രത്യേക പരാമർശത്തിൽ പുരസ്‌കാരം ഏറ്റു വാങ്ങി ജോജുവും മലയാളികളുടെ അഭിമാനമുയർത്തി.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ജേതാക്കൾക്ക് പുരസ്‌കാരം സമ്മാനിച്ചു. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് കീർത്തി സുരേഷിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് പുരസ്കാരമേറ്റു വാങ്ങാൻ കീർത്തി എത്തിയത്.

അതേസമയം, പൗരത്വ ഭേദഗതി നിയമം, പൗരത്വ രജിസ്റ്റർ എന്നി ദേശിയ നിലപാടുകളോട് അതൃപ്തി പ്രകടിപ്പിച്ച് സുഡാനി ഫ്രം നൈജീരിയ സംവിധായകൻ സക്കറിയ, തിരക്കഥാകൃത്ത്,നിർമാതാക്കൾ, നടി സാവിത്രി ശ്രീധരൻ എന്നിവർ വിട്ടു നിന്നു.

Read More:കാലിക പ്രസക്തമായ വിഷയവുമായി വിപിൻ ആറ്റ്ലി ഒരുക്കുന്ന ‘ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ’

നിലപാടിൽ മാറ്റമില്ലെങ്കിലും ദേശീയ പുരസ്കാരം ഏറ്റുവാങ്ങുമെന്നു ജോജു അറിയിച്ചിരുന്നു. മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ട ആയുഷ്മാൻ ഖുറാന, വിക്കി കൗശൽ എന്നിവരും പുരസ്‌കാര വേദിയിൽ സന്നിഹിതരായിരുന്നു.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.