ദിവസം മുഴുവൻ അഭിമുഖങ്ങളിൽ വാതോരാതെ സംസാരിച്ച വ്യക്തിയെ നേരിട്ട് കണ്ടുമുട്ടിയപ്പോൾ!- ശ്രദ്ധനേടി പ്രിയനടിമാർ പങ്കുവെച്ച ചിത്രം

November 3, 2022

‘വാശി’ എന്ന മലയാള സിനിമയിലാണ് നടി കീർത്തി സുരേഷ് അവസാനമായി അഭിനയിച്ചത്. തെലുങ്കിൽ ‘ദസറ’, ‘ഭോല ശങ്കർ’ എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിലാണ് താരം. ദക്ഷിണേന്ത്യയിലെ പ്രമുഖ നടിമാരിൽ ഒരാളായ കീർത്തിയ്ക്ക് സിനിമാ മേഖലയിൽ നിരവധി സുഹൃത്തുക്കളുമുണ്ട്. തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളിനിടയിൽ ഹൈദരാബാദ് എയർപോർട്ടിൽ വെച്ച് ബോളിവുഡ് നടി ജാൻവി കപൂറിനെ കണ്ട വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ കീർത്തി സുരേഷ്.

ഇരുവരും സുഹൃത്തുക്കളാണ്. മാത്രമല്ല, കീർത്തിയുടെ വലിയ ആരാധികയുമാണ് ജാൻവി കപൂർ. ഇൻസ്റ്റാഗ്രാമിൽ, കീർത്തി സുരേഷ് ഫോട്ടോ പങ്കിട്ടുകൊണ്ട് കുറിക്കുന്നു. “നിന്റെ റിലീസിന് എല്ലാ സ്നേഹവും നേരുന്നു! ദൈവം അനുഗ്രഹിക്കട്ടെ” മറുവശത്ത്, ജാൻവി കപൂർ എഴുതി, “ഇന്റർവ്യൂ സമയത്ത് ദിവസം മുഴുവൻ അവളെക്കുറിച്ച് പറഞ്ഞതിന് ശേഷം എന്റെ പ്രിയപ്പെട്ട താരത്തിനെ കണ്ടുമുട്ടിയപ്പോൾ!!”.

Read Also: പതിവ് തെറ്റിക്കാതെ ഷാരൂഖ് ഖാൻ; ജന്മദിനം ആഘോഷിക്കാനെത്തിയ ആരാധകരുടെ വിഡിയോ പങ്കുവെച്ച് താരം

അതേസമയം, ഉദയനിധി സ്റ്റാലിനും ഫഹദ് ഫാസിലിനും ഒപ്പം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ എന്ന തമിഴ് ചിത്രത്തിലൂടെ കീർത്തി സുരേഷ് ഉടൻ ബിഗ് സ്ക്രീനുകളിൽ എത്തും. അതേസമയം, ‘എൻ‌ടി‌ആർ 30’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ജാൻ‌വി കപൂർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. മിലി എന്ന ചിത്രത്തിലാണ് ജാൻവി ഏറ്റവും ഒടുവിൽ വേഷമിട്ടത്.

Story highlights- Keerthy Suresh and Janhvi Kapoor cute selfie