അനന്തരം: അഞ്ചുമാസം മാത്രം പ്രായമുള്ള കുരുന്നിനു വേണം, രണ്ടു പ്രധാന ശസ്ത്രക്രിയകൾക്കായി സുമനസുകളുടെ കൈത്താങ്ങ്

രോഗവും ദുരിതവും തളർത്തിയ ജീവിതങ്ങൾക്ക് കൈത്താങ്ങാകുകയാണ് ഫ്‌ളവേഴ്‌സ് ചാനൽ അവതരിപ്പിക്കുന്ന സ്വാന്തന പരിപാടിയായ അനന്തരം. ലോകമെമ്പാടുമുള്ള മലയാളികളുടെ സഹായങ്ങൾ ഏകോപിപ്പിച്ച് അർഹരായവരിലേക്ക് എത്തിക്കാൻ ഫ്‌ളവേഴ്‌സ് നടത്തുന്ന പ്രയത്നങ്ങൾ എപ്പോഴും പ്രശംസനീയമാണ്.

പത്തനംതിട്ട റാന്നി സ്വദേശികളായ മനോജ്-അശ്വതി ദമ്പതികളുടെ അഞ്ചു മാസം മാത്രം പ്രായമുള്ള കുഞ്ഞ് അതിഗുരുതരമായൊരു അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. മേലണ്ണാക്ക് ഇല്ലാതെ മൂത്രനാളി ഒന്നിച്ചിരിക്കുന്ന അവസ്ഥയിലാണ് ഈ കുഞ്ഞ് ജനിച്ചത്. നിർത്താതെ കരച്ചിലും.

ഇപ്പോൾ രണ്ട് ആശുപത്രികളിലായാണ് കുഞ്ഞിന്റെ ചികിത്സ നടക്കുന്നത്. പക്ഷെ കുഞ്ഞ് നിർത്താതെ കരയുന്നതിനാൽ മനോജിന് ജോലിക്ക് പോകാനുള്ള സാഹചര്യം പോലും ഇല്ല. മൂത്രനാളിയുടെ പ്രശ്നം പരിഹരിക്കാൻ ആറാം മാസം ഒരു ശസ്ത്രക്രിയ ചെയ്യാമെന്നാണ് എസ് എ ടി ആശുപത്രിയിൽ കുഞ്ഞിനെ ചികിൽസിക്കുന്ന ഡോക്ടർ പറയുന്നത്. അതുപോലെ മേലണ്ണാക്കിൽ എട്ടാം മാസവും ശസ്ത്രക്രിയ നടത്തണം.

ജപ്തി നോട്ടീസ് ഭീഷണിയിൽ നിൽക്കുന്ന കുടുംബത്തിന് കുഞ്ഞിന്റെ അസുഖം ഭേദമാകാൻ കൈത്താങ്ങ് വളരെ അത്യാവശ്യമാണ്. നിര്‍ധനരായ കുടുംബം സമൂഹത്തിലെ കരുണ വറ്റാത്ത നല്ല മനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C