സഹജീവികൾക്ക് ജീവിതവഴികളിൽ ആശ്വാസത്തിന്റെ വെളിച്ചമായി മാറിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന അനന്തരം. മഹാരോഗങ്ങളോട് പൊരുതി ജയിച്ചവർക്ക് ലോകമലയാളികൾ കൈത്താങ്ങുമായി എത്തുന്ന വേദികൂടിയാണിത്.
എഡ്വിൻ എന്ന പത്ത് വയസുകാരൻ ഓടിക്കളിക്കേണ്ട പ്രായത്തിൽ വേദനകൾ പേറുകയാണ്. ജന്മനാ നടക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥയിലാണ് ഈ കുഞ്ഞുബാലൻ. ഒപ്പം സംസാരശേഷിയും കുറവാണ്. ജനിച്ചതുമുതൽ രണ്ടു കാലുകളും വളഞ്ഞിരിക്കുന്ന അവസ്ഥയിലാണ് ഈ കുഞ്ഞ്.
കൃത്യമായ ചികിത്സ നൽകിയാൽ എഡ്വിന് നടക്കാൻ സാധിക്കുമെന്നാണ് ഡോക്‌ടറുമാർ അറിയിക്കുന്നത്. എന്നാൽ സർജറിക്കാവശ്യമായ ഭീമമായ തുക ഈ കുടുംബത്തിന് ചിന്തിക്കാവുന്നതിലും അപ്പുറമാണ്.
ടാപ്പിംഗ് തൊഴിലാളിയാണ് എഡ്വിന്റെ പിതാവ്. മൂന്ന് സെന്റ് സ്ഥലത്ത് പണിതീരാത്ത ഒരു വീടുമാത്രമാണ് ഈ കുടുംബത്തിനുള്ളത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ഇതുവരെയുള്ള ചികിത്സകൾ നടന്നത്. എന്നാലിപ്പോൾ തുടർ ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം.
ബാങ്ക് ഡീറ്റെയില്‍സ്
NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C