അനന്തരം: ജീവൻ നിലനിർത്താൻ അനൂപിന് വേണം സുമനസുകളുടെ സഹായം

അസുഖങ്ങൾ മൂലം തളർന്നവർക്ക് കൈത്താങ്ങാകുന്ന സാന്ത്വന പരിപാടിയാണ് അനന്തരം. എറണാകുളം സ്വദേശിയാണ് അനൂപ് ജനിച്ചപ്പോൾ മുതൽ ഡിഷിന് മസ്കുലാർ ഡിസ്ട്രോഫി അസുഖബാധിതനാണ്. മൂന്നു വയസിലാണ് അസുഖം തിരിച്ചറിയുന്നത്. ഏഴു വയസുവരെ സാധാരണ കുട്ടികളെ പോലെ നടന്ന അനൂപ് ഇപ്പോഴാണ് പൂർണമായും തളർന്നു കിടപ്പിലായത്.

ഇത്ര ചെറുപ്രായത്തിൽ ഈ അസുഖം ബാധിച്ച അനൂപ് ഇപ്പോൾ ശ്വാസ കോശ ഭിത്തിയുടെ ബലം നഷ്ടപ്പെട്ട അവസ്ഥയിലുമാണ്. പോർട്ടബിൾ വെന്റിലേറ്ററിന്റെ സഹായത്തോടെയേ അനൂപിന് ജീവൻ നിലനിർത്താൻ സാധിക്കു. ഇതിനു ചിലവ് അഞ്ചു ലക്ഷം രൂപയാണ്.

ഒട്ടേറെ സാമ്പത്തിക ബാധ്യതയുള്ള അനോപ്പിന്റെ കുടുംബത്തിന് ഈ തുക്ല സ്വപ്നം കാണാവുന്നതിലും അധികമാണ്. പതിനാലു വയസുകാരനായ അനൂപിന്റെ ജീവൻ നിലനിർത്താൻ സുമനസുകളുടെ സഹായം തേടുന്നു.