‘എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ് അച്ഛനും അമ്മയും’- വൈകാരികമായ കുറിപ്പുമായി ആശ ശരത്ത്

സീരിയൽ രംഗത്ത് നിന്നുമാണ് മലയാള സിനിമയിലേക്ക് ആശ ശരത്ത് അരങ്ങേറ്റം കുറിച്ചത്.ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ തുടക്കം മുതൽ തന്നെ സാന്നിധ്യം അറിയിച്ച ആശ ശരത്ത്, നൃത്ത രംഗത്ത് ചെറുപ്പം മുതൽ സജീവമാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയായ അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികത്തിൽ വൈകാരികമായൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ആശ ശരത്ത്.

’56 വർഷങ്ങൾ ഒരുമിച്ച്‌, പരസ്പരം തണലായി, എല്ലാ ഉയർച്ചതാഴ്ചകളിലും പ്രതിസന്ധികളിലും ഒരാൾക്കൊരാൾ താങ്ങായി എന്റെ അച്ഛനും അമ്മയും…’കുടുംബം’ എങ്ങിനാവണം എന്നും സ്നേഹം എന്താണെന്നും എനിക്ക് കാണിച്ചുതന്നത് ഞങ്ങളുടെ അച്ഛനും അമ്മയുമാണ്…ഞങ്ങൾ കടന്നുപോയ എല്ലാ ദുഃഖങ്ങളിലും എന്റെ കണ്ണ് നിറയാതിരിക്കാൻ എല്ലാ ദുഃഖങ്ങളും ഉള്ളിലൊതുക്കി, എന്റെ സന്തോഷത്തിനായി ചിരിച്ചു ജീവിക്കുന്നവരാണ് അച്ഛനും അമ്മയും, എന്റെ കൺകണ്ട ദൈവങ്ങൾ, ഞാൻ ചെയ്ത പുണ്യം…ഇനിയുമെത്ര ജന്മമുണ്ടെങ്കിലും എന്റെ അച്ഛനോടും അമ്മയോടുമൊപ്പം അവരുടെ മകളായിത്തന്നെ എനിക്ക് ജീവിക്കണം… അച്ഛനും അമ്മയ്ക്കും ഹൃദയം നിറഞ്ഞ വിവാഹവാർഷികാശംസകൾ..’.

Read More:ഹോളിവുഡ് ചിത്രത്തിനായി അതിരപ്പള്ളിയിൽ ഭീമൻ ഭൂഗർഭ തടവറ ഒരുങ്ങി

25 സിനിമയുടെ നിറവിൽ നിൽക്കുകയാണ് ആശ ശരത്ത്. മികച്ച വേഷങ്ങളാണ് ആശയെ തേടി എത്തുന്നത്. അതിനൊപ്പം തന്നെ ആശ നൃത്ത രംഗത്ത് സജീവമായി തന്നെ ഉണ്ട്. നൃത്ത വിദ്യാലയം നടത്തുന്നതിനൊപ്പം കേരളത്തിലും ഇന്ത്യക്ക് പുറത്തുമായി നിരവധി പരിപാടികൾ മക്കൾക്കും നൃത്ത വിദ്യാർത്ഥികൾക്കുമൊപ്പം ആശ അവതരിപ്പിക്കാറുണ്ട്.