പഴയ സൗഹൃദകാലം പങ്കുവെച്ച് ജഗതി ശ്രീകുമാറും ഗോകുലം ഗോപാലനും പരസ്യ ചിത്രത്തിനായി ഒന്നിച്ചപ്പോൾ..

മലയാള സിനിമയ്ക്ക് ഏറെകാലമായുള്ള ഒരു നഷ്ടമാണ് ജഗതി ശ്രീകുമാർ. അപകടത്തെ തുടർന്ന് അഭിനയരംഗത്ത് നിന്നും വിട്ടു നിൽക്കേണ്ടി വന്ന ജഗതിയെ പക്ഷെ മലയാള സിനിമ ലോകം കൈവിട്ടില്ല. എല്ലാ ചടങ്ങുകളിലും ഭാഗമാക്കി, എല്ലാ പിന്തുണയും നൽകി സഹപ്രവർത്തകർ കൂടെ നിന്നു. കുറച്ച് നാളുകൾക്ക് മുൻപാണ് ഒരു പരസ്യചിത്രത്തിനായി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് ജഗതിയെ മക്കൾ എത്തിച്ചത്.

ഇപ്പോൾ പ്രിയ സുഹൃത്ത് ഗോകുലം ഗോപാലൻ ജഗതിക്കൊപ്പം സ്ക്രീൻ പങ്കിടുകയാണ്. ഗോകുലം കമ്പനീസിന്റെ ബാനറിൽ നിർമ്മിക്കുന്ന പരസ്യ ചിത്രത്തിലാണ് ജഗതി ഗോകുലം ഗോപാലനൊപ്പം അഭിനയിക്കുന്നത്.

സുഹൃത്തിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗോകുലം ഗോപാലൻ ഇങ്ങനെയൊരു പരസ്യത്തിന്റെ ഭാഗമാവാൻ ജഗതി ശ്രീകുമാറിനെ ക്ഷണിച്ചത്.

Read More:ആധാറിലെയും വോട്ടേഴ്‌സ് ഐ ഡി കാർഡിലെയും ഫോട്ടോയോർത്ത് വിഷമിക്കേണ്ട- ഇഷ്ടമുള്ള ഫോട്ടോ ഇനി നൽകാം

ഗോകുലം ഗ്രൂപ് ഓഫ് കമ്പനീസിന്റെ ഒന്നര മിനിറ്റ് ദൈർഖ്യമുള്ള പരസ്യത്തിലാണ് ഇവർ അഭിനയിക്കുന്നത്. തിരുവനന്തപുരം ഗവൺമെന്റ് ലോ വനിത ഷൂട്ടിംഗ് നടക്കുന്നത്.