‘അടിച്ചുമാറ്റിയതല്ല, ഇതെല്ലാം പപ്പയുടേതാ’; ജഗതിച്ചേട്ടന് പിറന്നാൾ സമ്മാനവുമായി ശ്രീലക്ഷ്മി

January 6, 2024

മലയാള സിനിമയിലെ ചിരിയുടെ സാമ്രാട്ടായ ജഗതി ശ്രീകുമാറിന്റെ ജന്‍മദിനമായിരുന്നു ഇന്നലെ. മലയാളികളുടെ പ്രിയങ്കരനായ അമ്പിളിച്ചേട്ടന്റെ 73-ാം പിറന്നാളിന് പ്രമുഖര്‍ അടക്കം നിരവധി പേരാണ് ആശംസകളുമായി എത്തിയിരുന്നത്. ജഗതി ശ്രീകുമാറിന്റെ ഇളയ മകളും റേഡിയോ ജോക്കിയുമായ ശ്രീലക്ഷ്മി ശ്രീകുമാറും പിറന്നാള്‍ ദിനത്തില്‍ ഒരു വീഡിയോയുമായി എത്തിയിരുന്നു. ( Sreelakshmi shared birthday video of Jagathy sreekumar )

അച്ഛന്റെ സിനിമയിലെ രസകരമായി ഡയലോഗുകള്‍ കടമെടുത്താണ് ദുബായില്‍ ആര്‍.ജെയായ ശ്രീലക്ഷ്മി പിറന്നാളിന് ആശംസ വീഡിയോ ഒരുക്കിയിട്ടുള്ളത്. തന്റെ ആര്‍.ജെ. സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് വീഡിയോ ചെയ്തിട്ടുള്ളത്. ജഗതിയുടെ വേലക്കാരിയായാലും നീയെന്‍ മോഹവല്ലി ഉള്‍പ്പെടെ ഹിറ്റായ ഒരുപിടി ഡയലോഗുകളാണ് ശ്രീലക്ഷ്മി അനുകരിക്കുന്നത്. സിനിമയിലെ ഡയലോഗുകള്‍ അടിച്ചുമാറ്റുന്നതിന് ഒരു ലിമിറ്റ് ഉണ്ടെന്ന് സഹപ്രവര്‍ത്തകരുടെ കമന്റിന് ശ്രീലക്ഷ്മി മറുപടിയും കൊടുക്കുന്നുണ്ട്.

അടിച്ചുമാറ്റിയതൊന്നുമല്ല, ഇന്ന് പപ്പയുടെ ബര്‍ത്ത്‌ഡേ ആയതുകൊണ്ട് ഫുള്‍ സെലിബ്രേഷന്‍ മൂഡിലാണെന്നാണ് ശ്രീലക്ഷ്മി മറുപടി പറയുന്നത്. ‘ചിരിയുടെ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ജന്മദിനാശംസകള്‍’ എന്ന് കുറിപ്പുമായിട്ടാണ് ശ്രീലക്ഷ്മിയും റേഡിയോ കേരളവും ചേര്‍ന്ന് വീഡിയോ പങ്കുവച്ചിട്ടുള്ളത്.

Read Also : ആസ്തി 1200 കോടി; ഓഫീസിലേക്കുള്ള യാത്ര ലോക്കൽ ട്രെയിനിൽ- കോടീശ്വരനായ വ്യവസായിയുടെ ട്രെയിൻ യാത്രയ്ക്ക് പിന്നിലൊരു കാരണവുമുണ്ട്!

അവതാരകയായും ബിഗ് ബോസ് മത്സരാര്‍ഥിയായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീലക്ഷ്മി. കുടുംബത്തോടൊപ്പം ദുബായിലാണ് ഇപ്പോള്‍ താമസം. വര്‍ഷങ്ങളായിട്ട് ദുബായിലെ റോഡിയോ കേരളയില്‍ ആര്‍.ജെ ആയി ജോലി ചെയ്യുകയാണ്. ശ്രീലക്ഷ്മിക്കും ഭര്‍ത്താവ് ജിജിന്‍ ജഹാംഗീറിനും ഒരു മകനും മകളും ആണുള്ളത്.

Story highlights : Sreelakshmi shared birthday video of Jagathy sreekumar