അനന്തരം: ശാരീരിക വൈകല്യങ്ങൾ അതിജീവിക്കാൻ മുഹമ്മദ് കൈഫിന് സുമനസുകളുടെ കൈത്താങ്ങ് വേണം

രോഗത്തിലും ദുരിതത്തിലും ബുദ്ധിമുട്ടുന്ന അശരണർക്ക് ആശ്രയമൊരുക്കുന്ന വേദിയാണ് അനന്തരം. ഒട്ടേറെപേർക്കാണ് ഇത്തരത്തിൽ അനന്തരത്തിലൂടെ ലോക മലയാളികളുടെ സഹായം ലഭിച്ചത്.

ആലപ്പുഴ സ്വദേശിയായ മുഹമ്മദ് കൈഫ് പ്ലസ് വൺ വിദ്യാർത്ഥിയാണ്. ചെറുപ്പം മുതൽ പലവിധ അസുഖങ്ങൾ അലട്ടുന്ന മുഹമ്മദ് കൈഫിന്റെ കുടുംബം സാമ്പത്തികമായി ഒരുപാട് പിന്നോക്കം നിൽക്കുന്നവരുമാണ്. എട്ടാം മാസത്തിൽ ഇരിക്കാനുള്ള ബുദ്ധിമുട്ട് പ്രകടിപ്പിച്ചതോടെ ചികിത്സ ആരംഭിച്ചതാണ്. പക്ഷെ അഞ്ചാം വയസിൽ അപസ്മാരം വന്നതോടെ കാഴ്ചയും നഷ്ടമായി. അന്ന് സുമനസുകളുടെ സഹായത്തോടെ ഇൻഡോ അമേരിക്കൻ ഹോസ്പിറ്റലിൽ ചികിത്സിച്ച് കാഴ്ച തിരിച്ച് ലഭിക്കുകയായിരുന്നു.

മകന്റെ ചികിത്സക്കായി ഈ കുടുംബം മറ്റുള്ളവരുടെ സഹായത്താൽ ചികിത്സകൾ നടത്തിയെങ്കിലും ശാരീരിക വൈകല്യങ്ങളെ അതിജീവിക്കാൻ ഇനിയും ഒട്ടേറെ ചികിത്സകൾ ആവശ്യമാണ്. സാമ്പത്തിക പരാധീനതകൾ മൂലം അവർ ചികിത്സയ്ക്കായി മറ്റൊന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ്. മുഹമ്മദ് കൈഫിന് എഴുന്നേറ്റു നടക്കാൻ സുമനസുകളുടെ സഹായം ആവശ്യമാണ്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY
BANK:PUNJAB NATIONAL BANK
ACCOUNT NO: 4291002100013564
BRANCH: KATHRIKADAVU,ERNAKULAM
IFSC CODE: PUNB0429100
ACCOUNT TYPE: CURRENT A/C