അനന്തരം; ഈ കുഞ്ഞുമക്കൾക്ക് ജീവിതം തിരിച്ചുപിടിക്കാൻ വേണം, കൈത്താങ്ങ്

രോഗവും ദുരിതവും തളർത്തിയ അനേകർക്ക് ലോക മലയാളികളുടെ സഹായമെത്തിച്ച വേദിയാണ് അനന്തരം. ഒട്ടേറെ പേർ ഈ കാരുണ്യ പദ്ധതിയിലൂടെ ജീവിതം തിരികെ നേടി. ചിലർ സഹായങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

പാലക്കാട് ജില്ലയിലെ സുരേഷ്-ബിന്ദു ദമ്പതികളുടെ മക്കളാണ് ഹിമയും മഹിമയും. ഓടിക്കളിച്ചുനടക്കേണ്ട പ്രായത്തിൽ വൃക്ക സംബന്ധമായ അസുഖത്തിൽ വലയുകയാണ് ഈ കുരുന്നുകൾ. ഇളയ കുട്ടിക്ക് മൂന്നു പ്രധാന സർജറികൾ കഴിഞ്ഞു. എന്നിട്ടും വൃക്കയിൽ മുഴകൾ വരുന്നുണ്ട്. മൂത്ത കുട്ടിക്ക് മൂക്കിലും തൊണ്ടയിലും ചെവിയിലും ദശ വളരുകയാണ്.മാത്രമല്ല പുറത്ത് മുഴയുമുണ്ട്. മൂത്ത കുട്ടിയുടെ ശസ്ത്രക്രിയക്ക് തന്നെ നാല് ലക്ഷത്തോളം രൂപയുടെ ചിലവുണ്ട്.

കുടുംബത്തിൽ സുരേഷും ബിന്ദുവും അസുഖ ബാധിതരാണ്. തീർത്തും നിസ്സഹായരാണ് ഈ കുടുംബം. സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഇവർ. മക്കൾക്കും ഒപ്പം തന്നെ ഇവർക്കും ചികിത്സ സഹായം ആവശ്യമാണ്. റബ്ബർ ടാപ്പിംഗ് തൊഴിലാളി ആയിരുന്നു സുരേഷ് ഇപ്പോൾ മാനസികമായ ബുദ്ധിമുട്ടുകൾ കാരണം ജോലിക്ക് പോകാൻ വയ്യാത്ത സാഹചര്യത്തിലുമാണ്.

ബാങ്ക് ഡീറ്റെയില്‍സ്

BANK ACCOUNT DETAILS :- NAME : FLOWERS FAMILY CHARITABLE SOCIETY

BANK : YES BANK, ACCOUNT NO : 055594600000336

IFSC CODE : YESB0000555

PHONE : 8111991234

MAIL ID : [email protected]