പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ ചിത്രം ‘ഹൃദയം’ ഷൂട്ടിംഗ് ആരംഭിച്ചു

പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കൊല്ലങ്കോട് ആണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ‘മരക്കാർ, അറബിക്കടലിന്റെ സിംഹ’ത്തിനു ശേഷം പ്രണവ് മോഹൻലാലും കല്യാണിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയം’.

മെറിലാൻഡ് സിനിമാസിന്റെയും ബിഗ് ബാംഗ് എന്റർടൈൻമെൻറ്സിന്റെയും ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. വിശാഖ് സുബ്രഹ്മണ്യൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ ആണ്.

Read More:ഹനീഫ് അദേനി ചിത്രം ‘ദേവ് ഫക്കീറി’ൽ നായകനായി ആന്റണി വർഗീസ്

2020 ഓണം റിലീസായാണ് ചിത്രം എത്തുക. തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. പ്രണവിന്റെ മൂന്നാമത്തെ ചിത്രമാണ് വെള്ളിത്തിരയിൽ ഒരുങ്ങുന്നത്.