‘പടവെട്ടി’ൽ നിവിൻ പോളിക്കൊപ്പം മഞ്ജു വാര്യരും

നിവിൻ പോളി നായകനാകുന്ന ‘പടവെട്ടി’ന്റെ ഭാഗമാകാൻ മഞ്ജു വാര്യരും. സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘പടവെട്ട്’. സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് ഒരുക്കുന്ന ആദ്യ ചിത്രമാണിത്. ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കുന്നത്.

സണ്ണി വെയ്ൻ പ്രൊഡക്ഷൻസ് ആദ്യമായി ഒരുക്കിയ ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്’ എന്ന നാടകം സംവിധാനം ചെയ്തത് ലിജു കൃഷ്ണയായിരുന്നു. നവംബറിൽ കണ്ണൂരിൽ ചിത്രീകരണം ആരംഭിച്ച ‘പടവെട്ടി’ൽ അദിതി ബാലൻ ആണ് നായിക. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

Read More:പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ ചിത്രം ‘ഹൃദയം’ ഷൂട്ടിംഗ് ആരംഭിച്ചു

ദീപക് ഡി മേനോൻ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും ആണ് കൈകാര്യം ചെയ്യുന്നത്. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, സുഭാഷ് കരുൺ ആർട് ഡയറക്ഷനും, റോണക്സ് സേവിയർ മേക്കപ്പും, മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു.