അണ്ടർ 19 ലോകകപ്പ് ഫൈനൽ ഇന്ന്; ബംഗ്ലാദേശിനെ നേരിടാൻ ഇന്ത്യ

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ആദ്യമായാണ് ബംഗ്ലാദേശ് ഫൈനലിൽ എത്തുന്നത്. കിരീടം നിലനിർത്താനുള്ള പോരാട്ടമായിരിക്കും ഇന്ത്യ ഫൈനലിൽ കാഴ്ച വയ്ക്കുക.

സെമി ഫൈനലിൽ പാക്കിസ്ഥാനെ തോൽപിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. ന്യൂസിലൻഡിനെ തോല്പിച്ച് ബംഗ്ലദേശും ഫൈനലിൽ എത്തി.

നിലവിൽ ജേതാക്കളാണ് ഇന്ത്യ. അഞ്ചാം തവണയും കിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഇന്ന് ഉച്ചക്ക് 1.30നാണ് മത്സരം.

Read More:ജയിലിനുള്ളില്‍ എഫ്എം റേഡിയോ; തടവുകാര്‍ക്കും ആസ്വദിക്കാം ഇനിമുതല്‍ സംഗീതം

മികച്ച ബൗളർമാരുടെ പ്രകടനവും ബാറ്റ്‌സ്മാൻമാരുടെ കറുത്തതും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നുണ്ട്. മത്സരത്തിൽ ഇന്ത്യക്ക് തന്നെയാണ് മേൽകൈ എങ്കിലും ഇന്ത്യയെ തോല്പിച്ച് കന്നി കിരീടം സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ് ബംഗ്ലാദേശ്.