കുഞ്ഞനുജത്തിയെ താരാട്ട് പാടി ഉറക്കാൻ പറഞ്ഞപ്പോൾ അമ്മ പോലും ഇത്രയും പ്രതീക്ഷിച്ചില്ല; ഹൃദയം കവർന്നൊരു താരാട്ട്- വീഡിയോ

ചിലരുടെ കഴിവുകൾ അപ്രതീക്ഷിതമായാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഒട്ടേറെ പ്രതിഭകൾ ഇങ്ങനെ പാട്ടിലൂടെയും നൃത്തത്തിലൂടെയും മറ്റു കഴിവുകളിലൂടെയുമൊക്കെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് ഒരു കുഞ്ഞു പാട്ടുകാരിയാണ്.

കുഞ്ഞനുജത്തിയെ പാട്ടുപാടി ഉറക്കുകയാണ് കൊച്ചുകലാകാരി. ചാഞ്ചാടുണ്ണി, ചെരിഞ്ഞാടൂ..’ എന്ന് ഈണത്തിൽ കുട്ടിപ്പാട്ടുകാരി പാടുമ്പോൾ ആരും അത്ഭുതപ്പെടും. അത്ര സുന്ദര ശബ്ദമാണ്.

അനുജത്തിയെ തോളത്തു കിടത്തി പുറത്ത് താളത്തിൽ കൊട്ടി ഈ കുഞ്ഞു ചേച്ചി പാടുന്നത് കാണാനും നല്ല രസമാണ്. അല്ലെങ്കിലും വീട്ടിലെ ആദ്യത്തെ മകൾ രണ്ടാമത്തെ കുട്ടികൾക്ക് അമ്മയെ പോലെ തന്നെയാണെന്ന് കേട്ടിട്ടില്ലേ? വളരെ കരുതലോടെയാണ് അനുഗ്രഹീത കലാകാരിയായ ഈ കുരുന്നു കുഞ്ഞിനെ താരാട്ട് പാടി ഉറക്കുന്നത്.