ശബരിമലയിൽ വിഷു ദർശനമില്ല

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിലാണ് രാജ്യം. കേരളത്തിൽ മിക്ക ജില്ലകളിലും നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. ആരാധനാലയങ്ങളും പൊതുമേഖലകളുമെല്ലാം നിയന്ത്രത്തിലായതിനാൽ വിഷു ദിനത്തിൽ ശബരിമലയിലും ദർശനം ഇല്ല.

ഭക്തർക്ക് ദർശനം അനുവദിക്കേണ്ടന്നു ദേവസ്വം ബോർഡാണ് തീരുമാനിച്ചത്. മുൻപ് ക്ഷേത്രങ്ങളോട് മാർച്ച് മുപ്പത്തിയൊന്നു വരെ അടച്ചിടുവാനാണ് നിർദേശിച്ചത്. ഇപ്പോൾ ഏപ്രിൽ 14 വരെ ഈ ഉത്തരവ് നീട്ടാനും തീരുമാനമായിട്ടുണ്ട്.

ലോക്ക് ഡൗൺ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തികത്തെയും സാരമായി ബാധിച്ചു കഴിഞ്ഞു. ദിവസ വേതനക്കാരുടെ കാര്യത്തിലാണ് ആശങ്കയുള്ളതും. അതുകൊണ്ട് ദിവസവേതനക്കാർ ഒഴിച്ചുള്ള ജീവനക്കാർ ഒരു മാസത്തെ ശമ്പളത്തിൽ കുറയാത്ത തുക ടെമ്പിൾ റീനവേഷൻ ഫണ്ടിലേക്ക് നൽകണമെന്ന് ആവശ്യപ്പെടാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്.