ഭക്തിഗാനത്തിനൊപ്പം സിനിമാ ഗാനവും പാടി വിരല്‍ത്തുമ്പില്‍ സംഗീതവും തീര്‍ത്ത് ഒരു പുരോഹിതന്‍: വീഡിയോ

ദൈവത്തെയും സംഗീതത്തെയും ഹൃദയത്തില്‍ ഒരുപോലെ പ്രതിഷ്ഠിച്ച വ്യക്തിയാണ് ഫാദര്‍ സാനില്‍ ജോസ്. ഹൈമന്‍സ് അക്കാദമി ഓഫ് മ്യൂസിക് ആന്‍ഡ് സൗണ്ട് എഞ്ചിനിയറിംഗിന്റെ ഫൗണ്ടിങ് ഡയറക്ടറായ ഫാദര്‍ സാനില്‍ പാലക്കാടുള്ള സെന്റ് റാഫേല്‍ കത്തീഡ്രല്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ കൂടിയാണ്.

ആര്‍ദ്രമായ ആലാപനത്തിനു പുറമെ സംഗീത ഉപകരണങ്ങള്‍ വായിക്കുന്നതിലും മികവു തെളിയിച്ചിട്ടുള്ള കലാപ്രതിഭയാണ് ഫാദര്‍ സാനില്‍. കര്‍ണാടിക് സംഗീതവും ഹിന്ദുസ്ഥാനി സംഗീതവുമൊക്കെ പരിശീലിച്ചിട്ടുണ്ട് ഈ പുരോഹിതന്‍. ഒപ്പം നിരവധി സംഗീത പരിപാടികള്‍ ആവിഷ്‌കരിക്കുകയും കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം സംഗീതത്തില്‍ പ്രത്യേക പരിശീലനം നല്‍കുകയും ചെയ്യുന്നു.

സംഗീതത്തോടൊപ്പം അഭിനയത്തെയും ചേര്‍ത്തു പിടിക്കുന്ന ഫാദര്‍ സാനില്‍ മികച്ച ഒരു മോട്ടിവേഷ്ണല്‍ സ്പീക്കര്‍ കൂടിയാണ്. കലാസംഘാടനത്തിലും മികവ് തെളിയിച്ചിട്ടുണ്ട് പുരോഹിതനായ ഈ കലാപ്രതിഭ.