‘എല്ലാ കുത്തിപൊക്കൽ ടീംസിനും സമർപ്പിക്കുന്നു’- പഴയകാല ചിത്രം പങ്കുവെച്ച് രമേശ് പിഷാരടി

കൊവിഡ് വാർത്തകൾ അതീവ ജാഗ്രതയോടെയാണ്‌ ജനങ്ങൾ നോക്കികാണുന്നത്. കരുതലും സുരക്ഷയും ഒരുക്കി വീടിനുള്ളിൽ തന്നെ ആളുകൾ കഴിയുകയുമാണ്. സംഘർഷഭരിതമായ ദിവസങ്ങൾക്ക് ഒരു അയവു വരുത്തുകയാണ് നടനും സംവിധായകനുമായ രമേശ് പിഷാരടി.

കൊവിഡ്- 19 പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ കഴിയുന്ന ആളുകൾക്ക് നേരംപോക്ക് ടെലിവിഷനും ഫോണുമാണ്. ഫോണിൽ ചില കുത്തിപ്പൊക്കാലുകളൊക്കെയാണ് ഈ സമയത്ത് സജീവം.

പഴയ ചിത്രങ്ങളൊക്കെ കുത്തിപ്പൊക്കുന്നവർക്ക് സ്വയം പഴയ ചിത്രം കുത്തിപ്പൊക്കാൻ നൽകിയിരിക്കുകയാണ് രമേശ് പിഷാരടി. എല്ലാ കുത്തിപൊക്കൽ ടീംസിനും സമർപ്പിക്കുന്നു എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കാലുകൾ ഇരുവശത്തേക്കും നീട്ടി അഭ്യാസപ്രകടനം നടത്തുന്ന പഴയ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

ഒട്ടേറെ സിനിമ താരങ്ങൾ ചിത്രത്തിന് കമന്റുമായി എത്തി. അതേസമയം കൊവിഡ്-19നുമായി ബന്ധപ്പെട്ട ബോധവൽക്കരണങ്ങൾ രമേശ് പിഷാരടി സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുമുണ്ട്.