പാലക്കാട് കൊവിഡ്-19 സ്ഥിരീകരിച്ച ആളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

കൊറോണ വൈറസ് സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. മാർച്ച് 13 ന് ദുബായിൽ നിന്നും എത്തിയ ആൾ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെ നിരീക്ഷണത്തിൽ ആയത് മാർച്ച് 21നായിരുന്നു. മാർച്ച് 13 മുതൽ 21 വരെ ഇയാൾ സഞ്ചരിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.

എയർ ഇന്ത്യയുടെ 344 ആം വിമാനത്തിലാണ് ഇയാൾ ദുബായിൽ നിന്നും കരിപ്പൂരിൽ എത്തിയത്. അവിടെനിന്നും മണ്ണാർക്കാടേക്ക് ഇയാൾ കുടുംബാംങ്ങളോടൊപ്പം കാറിലാണ് സഞ്ചരിച്ചത്. ഇടയ്ക്ക് തട്ടുകടയിലെ പള്ളികളിലും കയറി. പിന്നീടുള്ള പല ദിവസങ്ങളിലും ഇയാൾ പുറത്തിറങ്ങിയിട്ടുണ്ട്.

അതേസമയം കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് നടപടികൾ ഊർജിതമായി നടക്കുകയാണ്.സംസ്ഥാനത്ത് ഇതുവരെ 105 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 657 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ മഹാരാഷ്ട്രയിലാണ്. 124 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ 105 പേർക്കും രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കൊവി ഡ് മരണം 15 കടന്നു.