മഹാരാഷ്ട്രയ്ക്ക് കൈത്താങ്ങായി ആമിർഖാൻ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന് സാമ്പത്തികമായ സഹായങ്ങൾ എത്തിക്കുകയാണ് സിനിമ താരങ്ങൾ. സമ്പാദ്യത്തിൽ നിന്നും ഒരു പങ്ക് സംസ്ഥാനങ്ങൾക്കായി നൽകി ഇവർ മാതൃകയാകുകയാണ്.

നടൻ അജിത്തിന് പിന്നാലെ ബോളിവുഡ് താരം ആമിർഖാനും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരിക്കുകയാണ്. ഇപ്പോൾ ഏറ്റവുമധികം പ്രതിസന്ധിയിലായിരിക്കുകയാണ് മഹാരാഷ്ട്ര. അസുഖബാധിതർ 1000 കവിഞ്ഞതോടെ ആശങ്ക വർധിക്കുകയാണ്.

ഈ സാഹചര്യത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ കൊവിഡ്പ്രതിരോധ ഫണ്ടിലേക്കും ആമിർഖാൻ ഒരു തുക കൈമാറി. ഇപ്പോൾ സമ്പാത്തികമായി വളരെയധികം പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയ്ക്ക് ആമിർഖാന്റെ സഹായം കൈത്താങ്ങാണ്. പ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് 50 ലക്ഷവും, തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് 50 ലക്ഷവും ഫെഫ്‌സിക്ക് 25 ലക്ഷവുമാണ് നടൻ അജിത്ത് കൈമാറിയത്.