‘കൂളിംഗ് ഗ്ലാസ്സുണ്ടെങ്കിൽ ഓക്കേ, അല്ലെങ്കിൽ ഫോട്ടോ പിടുത്തം പേടിയാ..’- കുട്ടിക്കാല ചിത്രവുമായി പ്രിയ നടി

ചുരുക്കം ചില ചിത്രങ്ങളിൽ മാത്രമേ വേഷമിട്ടുള്ളുവെങ്കിലും അദിതി രവി മലയാളികളുടെ പ്രിയ നായികയാണ്. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച അദിതി ക്വാററ്റീൻ ദിനങ്ങളിൽ പഴയ കാല ചിത്രങ്ങളൊക്കെ ആരാധകർക്കായി പങ്കുവയ്ക്കുകയാണ്.

ഇപ്പോൾ കുട്ടിക്കലത്തെ രണ്ടു ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. കുട്ടിക്കാല ചിത്രങ്ങളൊക്കെ എടുത്തു നോക്കുവാനായും, അത് വളരെ രസകരവും ഗൃഹാതുരത ഉണർത്തുന്നതുമായ ഒന്നാണ് എന്ന് അദിതി പറയുന്നു.

ലോക്ക് ഡൗൺ കാലത്ത് പൊതുവെ എല്ലാവരും പഴയ കാല ചിത്രങ്ങളിലൂടെയും വിനോദങ്ങളിലൂടെയുമൊക്കെയാണ് സമയം നീക്കുന്നത്. നടി അനുസിത്താര നൃത്തവുമായി വീട്ടിൽ സജീവമാണ്. മറ്റു നായികമാർ വർക്ക് ഔട്ടും പാചകവുമൊക്കെയായി തിരക്കിലാണ്.