കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് 1.25 കോടി രൂപ നൽകി അജിത്

കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ സഹായഹസ്തവുമായി സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധിയാളുകളാണ് എത്തുന്നത്. ഇപ്പോഴിതാ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് 1.25 കോടി നൽകിയിരിക്കുകയാണ് തമിഴ് നടൻ അജിത്.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതവും സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയുമാണ് അജിത് നൽകിയത്.

കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍മാരായ രജനീകാന്ത്, ശിവകുമാര്‍, സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍, നയന്‍താര തുടങ്ങി നിരവധി പേര്‍ സഹായങ്ങൾ നൽകിയിരുന്നു.