പുതുവർഷ ലഹരിയിൽ കുടുംബസമേതം..- ചിത്രങ്ങൾ പങ്കുവെച്ച് ശാലിനി

January 2, 2023

തമിഴകത്തും മലയാളികൾക്കും ഒരുപോലെ പ്രിയപ്പെട്ട താര ദമ്പതികളാണ് അജിത്തും ശാലിനിയും. ഒരുകാലത്ത് മലയാള സിനിമയുടെ നിറപ്പകിട്ടാർന്ന ചിത്രങ്ങളുടെ ഭാഗമായിരുന്ന ശാലിനി തമിഴിലേക്ക് ചേക്കേറുകയും അജിത്തുമായി പ്രണയത്തിലാകുകയുമായിരുന്നു. വിവാഹം കഴിഞ്ഞ് 20 വർഷമായി സിനിമയിൽ നിന്നും നടി അകന്നു നില്കുകയുമാണ്. അടുത്തിടെയാണ് ശാലിനി സമൂഹമാധ്യമങ്ങളിൽ സജീവമായത്. ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവയ്ക്കുന്ന കുടുംബ ചിത്രങ്ങളെല്ലാം പെട്ടെന്നുതന്നെ ശ്രദ്ധനേടുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ, ന്യൂ ഇയർ ആഘോഷ ചിത്രങ്ങൾ പിണക്കുവെച്ചിരിക്കുകയാണ് ശാലിനി. അജിത്തും മക്കളും ചിത്രങ്ങളിൽ ശാലിനിക്കൊപ്പമുണ്ട്. എല്ലാവര്ക്കും സന്തോഷകരവും സമാധാനപൂർവ്വവുമായ ഒരു ന്യൂ ഇയർ ആശംസിക്കുന്നു എന്ന് ശാലിനി കുറിക്കുന്നു.

മലയാള സിനിമ ലോകത്ത് വളരെ ചെറുപ്പത്തിൽ തന്നെ തരംഗമായി മാറിയതാണ് ശാലിനി. മുതിർന്നിട്ടും ബേബി ശാലിനി എന്നുതന്നെയാണ് പ്രേക്ഷകർ പ്രിയ നായികയെ വിളിച്ചത്. ഇത്രയേറെ സ്വീകാര്യത അതിനു ശേഷം ലഭിച്ച ഒരു ബാലതാരം ശാലിനിയുടെ സഹോദരി ശ്യാമിലി മാത്രമാണ്. എങ്കിലും മലയാളികൾക്കെന്നും മാമാട്ടിക്കുട്ടിയമ്മ എന്ന കഥാപാത്രത്തിലൂടെ ശാലിനിയോട് ഒരു പ്രത്യേക അടുപ്പമുണ്ട്.

ബേബി ശാലിനിയിൽ നിന്നും വർഷങ്ങൾക്ക് ശേഷം നായികയായി എത്തിയപ്പോഴും ശാലിനി അമ്പരപ്പിച്ചു. മലയാളികളെ മാത്രമല്ല തമിഴ് ജനതയെയും കയ്യിലെടുക്കാൻ ശാലിനിക്ക് സാധിച്ചു. പിന്നീട് അവരുടെ ഇഷ്ട നായകനെ വിവാഹം കഴിച്ച്‌ തമിഴകത്തേക്ക് ശാലിനി ചേക്കേറിയപ്പോൾ ആരാധകരുടെ ഇഷ്ടവും വർധിച്ചു.

Read Also: കരുതൽ മതി; കൊവിഡുമായി ബന്ധപ്പെട്ട് വിമാനത്താവളങ്ങളിൽ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം…

ലളിതമായ ജീവിത ശൈലി കൊണ്ട് ആരാധാകരുടെ മനസിൽ ഇടം നേടിയ നടനാണ് അജിത്. അജിത്തിനോടുള്ള അതേ സ്നേഹം  ആരാധകർ ശാലിനിക്കും നൽകുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയ താരജോഡികൾ കൂടിയാണ് അജിത്തും ശാലിനിയും.  ശാലിനിയുടെ പിറന്നാളുകൾ തമിഴ്‌നാട്ടിലെ ആരാധകർ ആഘോഷമാക്കാറുണ്ട്.

Story highlights- salini and ajith new year photos

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!