ഓട്ടോ മത്സരത്തിലെ വിജയികൾ; വിഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

February 7, 2023

എത്രകാലം കഴിഞ്ഞാലും മലയാളികളുടെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ ചുവടുറപ്പിക്കാൻ കുഞ്ചാക്കോ ബോബന് സാധിച്ചു. ബേബി ശാലിനിയെ നായികയായി കണ്ട ആദ്യ ചിത്രവും ഇതായിരുന്നു. ഫാസിൽ സംവിധാനം ചെയ്ത ‘അനിയത്തിപ്രാവ്’ ഒരു ട്രെൻഡ്‌സെറ്ററായി മാറി. 

ഇപ്പോൾ നിരവധി സിനിമകളുമായി തിരക്കിലാണ് നടൻ. അതിനൊപ്പംതന്നെ കുടുംബത്തിനൊപ്പം സമയംചിലവഴിക്കാനും നടൻ ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ വേളാങ്കണ്ണി യാത്രയ്ക്കിടയിലെ ചില രസകരമായ നിമിഷങ്ങൾ പന്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബൻ. മത്സരിച്ചോടുന്ന ഓട്ടോയുടെ ദൃശ്യങ്ങളാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ഓട്ടോകളിലായി കുഞ്ചാക്കോ ബോബനും കുടുംബവുമാണ് ഉള്ളത്.

Read Also: ക്യാൻസർ മാറി ജീവിതത്തിലേക്ക് തിരികെയെത്തി; പെൺകുട്ടിക്ക് സർപ്രൈസൊരുക്കി ഹോട്ടൽ ജീവനക്കാർ-വിഡിയോ

‘ചിലപ്പോൾ ജീവിതത്തിലെ ചെറിയ കാര്യങ്ങൾ ഏറ്റവും വലിയ സന്തോഷം നൽകുന്നു’ എന്നുപറഞ്ഞുകൊണ്ടാണ് കുഞ്ചാക്കോ ബോബൻ വിഡിയോ പങ്കുവെച്ചിരിക്കുന്നത്, മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ട താരമാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് റൊമാന്റിക്ക് ഹീറോ എന്ന നിലയിൽ തുടക്കകാലത്ത് ഏറെ ആരാധകരെ സൃഷ്ടിച്ച താരം ഇന്ന് വളരെ മികച്ച ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവരുകയാണ്. അമ്പരപ്പിക്കുന്ന അഭിനയ പ്രകടനമാണ് കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി സിനിമകളിലായി താരം കാഴ്ച്ചവെച്ചുക്കൊണ്ടിരിക്കുന്നത്.

Story highlights- kunchacko boban shares funny video with family