സമ്മാനങ്ങളുമായി സഞ്ജു അങ്കിളെത്തി- ചിത്രം പങ്കുവെച്ച് ബേസിൽ

February 26, 2023
sanju samson and basil joseph

നടനും സംവിധായകനുമായ ബേസില്‍ ജോസഫിന് കഴിഞ്ഞദിവസമാണ് കുഞ്ഞ് പിറന്നത്. ഹോപ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന് പേരിട്ടത്. ഇപ്പോഴിതാ, കുഞ്ഞിനെ കാണാനായി സുഹൃത്തും ക്രിക്കറ്റ് താരവുമായ സഞ്ജു സാംസണും ഭാര്യ ചാരുവും എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് ബേസിൽ ജോസഫ്. [ sanju samson visits basil joseph and family ]

‘സഞ്ജു അങ്കിളും ചാരു ആന്റിയും ട്രക്ക് നിറയെ സമ്മാനങ്ങളുമായി വിട്ടിൽ ഒരു മനോഹരമായ സന്ദർശനം നടത്തി’ എന്നാണ് ബേസിൽ കുറിക്കുന്നത്. ബസിലിന്റെ അടുത്ത സുഹൃത്താണ് സഞ്ജു സാംസൺ. മുൻപ്, ബേസിലും ദർശനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയഹേ’ എന്ന ചിത്രത്തിന്റെ സെറ്റിൽ സഞ്ജു അപ്രതീക്ഷിതമായി സന്ദർശനം നടത്തിയിരുന്നു.

ഇതിന്റെ ചിത്രങ്ങൾ സംവിധായകനായ വിപിൻ ദാസാണ് പങ്കുവെച്ചത്.വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ബേസിലും സഞ്ജുവും. ഇരുവരും ഒരുമിച്ചുള്ള ഒരു അഭിമുഖം കുറച്ചു നാളുകൾക്ക് മുൻപ് യൂട്യൂബിൽ വലിയ ഹിറ്റായിരുന്നു. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ഒരു ഐപിഎൽ മത്സരം കാണാൻ പോയ ബേസിലിന്റെയും ഭാര്യ എലിസബത്തിന്റെയും ചിത്രങ്ങൾ അടുത്തിടെ വൈറലായിരുന്നു. ഇപ്പോൾ സഞ്ജു ബേസിലിന്റെ കുഞ്ഞിനെ കാണാൻ എത്തിയതിന്റെ ചിത്രങ്ങളും വൈറലാവുകയാണ്.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

അതേസമയം, 2017ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം.ഭാര്യ എലിസബത്തിനും കുഞ്ഞിനുമൊപ്പം ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടൻ സന്തോഷവാർത്ത പങ്കുവെച്ചത്. ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍, വരുണ്‍ ആദിത്യ, ഐശ്വര്യ ലക്ഷ്മി, അര്‍ജുന്‍ അശോകന്‍ തുടങ്ങി നിരവധി താരങ്ങളാണ് ബേസിലിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നത്.

Story highlights- sanju samson visits basil joseph and family