‘വിഷാദത്തിലേക്ക് വഴുതി വീഴുമായിരുന്ന ഞാനും എന്റെ അമ്മയും ഇനി ഫീനിക്‌സ് പക്ഷികളെപ്പോലെ പറന്നുയരാന്‍ ഒരുങ്ങുകയാണ്’- അമല പോൾ

അപ്രതീക്ഷിതമായാണ് നടി അമല പോളിന്റെ പിതാവ് അന്തരിച്ചത്. സിനിമ തിരക്കാലുകളിൽ നിറഞ്ഞു നിന്ന അമലയ്ക്കും കുടുംബത്തിനും അച്ഛന്റെ മരണം വലിയൊരു ആഘാതമായിരുന്നു. വിഷാദത്തിലേക്ക് കൂപ്പുകുത്തുമായിരുന്ന അവസ്ഥയെക്കുറിച്ച് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മനസ് തുറക്കുകയാണ് അമല പോൾ.

‘രക്ഷകർത്താവിലൊരാളെ നഷ്‌ടപ്പെടുന്നത് വിവരിക്കാൻ കഴിയാത്ത ഒരു വികാരമാണ്..ഇതൊരു വീഴ്ചയാണ്, മാത്രമല്ല നിങ്ങൾ അജ്ഞാതമായ ഇരുട്ടിലേക്ക് പോകാനും മാറിമാറി വരുന്ന പല വികാരങ്ങളിലൂടെയും കടന്നു പോകുകയും ചെയ്യും. കാൻസർ ബാധിച്ച് എന്റെ പപ്പ മരിച്ചതോടെ ജീവിതം വേറൊരു ദിശയിലേക്ക് തുറന്നു. ഇത് എന്നെ വളരെയധികം കാര്യങ്ങൾ പഠിപ്പിച്ചു.

നമ്മൾ ഒരു വലിയ മനോഹരമായ ലോകത്തിലാണ് ജീവിക്കുന്നത്. വളരെ ചെറുപ്പത്തിൽ‌ തുടങ്ങി ഒട്ടേറെ നിബന്ധനകളും വ്യവസ്ഥിതികളിലുമാണ് നമ്മൾ ജീവിക്കുന്നത്. ജയിക്കാനുള്ള ഓട്ടത്തിനിടയിൽ ആരും പലപ്പോഴും സ്വയം സ്നേഹിക്കാൻ‌ ശ്രമിക്കുന്നില്ല. അടഞ്ഞിരിക്കുന്ന കൂട്ടിൽ നിന്നും പുറത്തുവരാൻ നമ്മളെ ആരും പഠിപ്പിക്കുന്നില്ല..ഒരു ബന്ധത്തിൽ നിന്നും മറ്റൊന്നിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കും.

വിഷാദത്തിലേക്ക് വഴുതി വീഴുമായിരുന്ന ഞാനും എന്റെ അമ്മയും ഇനി ഫീനിക്‌സ് പക്ഷികളെപ്പോലെ പറന്നുയരാന്‍ ഒരുങ്ങുകയാണ്.സ്നേഹവും പരിചരണവുമാണ് ഇതിനു കാരണമായത്. എന്നെ എപ്പോഴും പിന്തുണയ്ക്കുന്ന എന്റെ സഹോദരനും നന്ദിയുണ്ട്. സങ്കടങ്ങള്‍ അനുഭവിക്കുന്നവര്‍ക്കെല്ലാം സ്‌നേഹം മാത്രം.’–അമല പോൾ പറയുന്നു. ജനുവരിയിലാണ് അമലയുടെ അച്ഛൻ മരിക്കുന്നത്.