‘ചേച്ചിമാരെ, ചേട്ടന്മാരെ..ഒരു പാട്ട് പാടാൻ പോകുവാണേ, ഇഷ്ടപ്പെട്ടാൽ ഒരു ലൈക്ക് തരണേ..’- കുറുമ്പും കൊഞ്ചലും നിറച്ച പാട്ടുമായി ഒരു കൊച്ചുമിടുക്കി

ലോക്ക് ഡൗൺ ദിനങ്ങൾ പാട്ടും നൃത്തവുമൊക്കെയായി അവിസ്മരണീയമാക്കുകയാണ് ആളുകൾ. വീട്ടിലുള്ള കുട്ടികളാണ് ഈ ലോക്ക് ഡൗൺ ദിനങ്ങളുടെ വിരസത മാറ്റാനുള്ള ഏക ആശ്രയം. ഇപ്പോൾ ഒരു കൊച്ചുമിടുക്കിയുടെ പാട്ട് സമൂഹമാധ്യമങ്ങൾ കീഴടക്കുകയാണ്.

ചേട്ടന്മാരെ, ചേച്ചിമാരെ, അമ്മമാരേ..ഞാൻ ഒരു പാട്ടുപാടാൻ പോകുവാണേ, ഇഷ്ടപ്പെട്ടെങ്കിൽ ലൈക്ക് തരണേ എന്നൊക്കെ പറഞ്ഞാണ് പാടുന്നത്. തുളസിക്കതിർ നുള്ളിയെടുത്ത് എന്ന ഗാനമാണ് കുട്ടി പാടുന്നത്.

അക്ഷരങ്ങൾ വ്യക്തമായി ഉച്ചരിക്കുന്ന പ്രായമായിട്ടില്ലെങ്കിലും വളരെ രസകരമായാണ് കുട്ടി പാടുന്നത്. ലോക്ക് ഡൗൺ കാലത്ത് ഒട്ടേറെ കുട്ടിത്താരങ്ങളാണ് വിവിധ കഴിവുകളിലൂടെയും പ്രകടനങ്ങളിലൂടെയും ശ്രദ്ധിക്കപ്പെടുന്നത്.