‘ജെംസും വന്നില്ല ഒരു കുന്തോം വന്നില്ല,ഒരു വിചിത്ര ചിരിയുമായി ഞാൻ അവിടെ പ്ലിങ്ങി നിന്നു !’- കുട്ടിക്കാല ചിത്രവുമായി മലയാള നായിക

ലോക്ക് ഡൗൺ ദിനങ്ങളിൽ സമൂഹമാധ്യമങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കുന്നവരാണ് സിനിമ താരങ്ങൾ. പഴയ ചിത്രങ്ങളും വീട്ടുവിശേഷങ്ങളുമൊക്കെയായി സജീവമാണിവർ. മിക്കവരും തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ആണ് പങ്കുവയ്ക്കുന്നത്. ഇപ്പോൾ നടി പാർവതി തിരുവോത്തും തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

രസകരമായ ഒരു കഥയും നടിക്ക് പങ്കുവയ്ക്കാനുണ്ട്. ചെറുപ്പത്തിൽ കാമറ ഭയമുള്ള ആളായിരുന്നു താനെന്നും ഫോട്ടോയെടുക്കുമ്പോൾ പേടിച്ച് നിലവിളിക്കുമായിരുന്നു എന്നും പാർവതി പറയുന്നു.

എന്നാൽ ഈ ചിത്രമെടുക്കുന്നതിനായി വീട്ടുകാർ കുഞ്ഞു പാർവതിയെ പറഞ്ഞുപറ്റിക്കുകയായിരുന്നു. കാമറയിൽ നോക്കി ചിരിച്ചാൽ അതിൽ നിന്നും ജെംസ് മിഠായി വരുമെന്ന്.. ‘ജെംസും വന്നില്ല ഒരു കുന്തോം വന്നില്ല !
ഒരു വിചിത്ര ചിരിയുമായി ഞാൻ അവിടെ പ്ലിങ്ങി നിന്നു !’- പാർവതി കുറിക്കുന്നു. വളരെ രസകരമായി ഈ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.