ഇനി ‘മിന്നൽ മിനി’യുടെ വിളയാട്ടം- രസികൻ വിഡിയോയുമായി പാർവതി

November 21, 2022

സംവിധായിക അഞ്ജലി മേനോൻ ഒരുക്കിയ ‘വണ്ടർ വുമൺ’ ആറ് ഗർഭിണികളെക്കുറിച്ചുള്ള ഹൃദ്യമായ കഥപറഞ്ഞ ചിത്രമാണ്. മികച്ച അഭിപ്രായം നേടുന്ന ചിത്രത്തിൽ പാർവതി തിരുവോത്ത്, പത്മപ്രിയ, നദിയ മൊയ്തു,നിത്യ മേനോൻ, സയനോര തുടങ്ങി വലിയ താരനിരയാണ് അണിനിരന്നത്. ഇപ്പോഴിതാ, സെറ്റിലെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടിമാർ. കൂട്ടത്തിൽ ശ്രദ്ധേയമാകുന്നത് പാർവതി പങ്കുവെച്ച വിഡിയോയാണ്.

നായികമാർ തമ്മിൽ ഒരു ഊഷ്‌മളമായ ബന്ധം മുൻപ് തന്നെ ഉണ്ടായിരുന്നതിനാൽ സെറ്റിലും ആ സൗഹൃദം ഉണ്ടായിരുന്നതായി വിഡിയോയിൽ കാണാൻ സാധിക്കും. മിനി എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചത്. ‘ക്രൂവിനൊപ്പം മിന്നൽ മിനി! വണ്ടർ വുമൺ സെറ്റിൽ രസകരമായ സമയങ്ങൾ!’ മിന്നൽ മുരളി സിനിമയിലെ ബാക്ക്ഗ്രൗണ്ട് സ്കോറിനൊപ്പമുള്ള വിഡിയോയാണ് നടി പങ്കുവെച്ചത്.

നന്ദിത (നദിയ മൊയ്തു) നടത്തുന്ന പ്രീ-നേറ്റൽ ക്ലാസായ സുമനയിൽ പങ്കെടുക്കാൻ ഗർഭകാലത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ആറ് ഗർഭിണികൾ എത്തുന്നു. നോറ (നിത്യ മേനോൻ), മിനി (പാർവ്വതി തിരുവോത്ത്), വേണി (പത്മപ്രിയ), സയ (സയനോര ഫിലിപ്പ്), ഗ്രേസി (അർച്ചന പത്മിനി), ജയ (അമൃത സുഭാഷ്) എന്നിവരാണ് കഥാപാത്രങ്ങൾ. ഗർഭകാലത്തോടൊപ്പം ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെയും ചിത്രം സംസാരിക്കുന്നു.

read Also: മൂർഖനാണ്, സൂക്ഷിക്കണം; ഫ്രിഡ്‌ജിൽ ചുറ്റിപ്പിടിച്ചിരുന്ന മൂര്‍ഖന്‍ പാമ്പിനെ പുറത്തെടുക്കുന്ന വിഡിയോ വൈറലാവുന്നു

നവംബർ 18ന് സോണി ലിവ് വഴിയാണ് ചിത്രം റിലീസ് ചെയ്തത്. ഇംഗ്ലീഷിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രസവത്തിന് മുന്നോടിയായി നടക്കുന്ന ഒരു ക്ലാസ്സിൽ പങ്കെടുക്കാൻ എത്തുന്ന ആറു ഗർഭിണികളുടെ കഥയാണ് ചിത്രം പറയുന്നത്. നദിയ മൊയ്തുവാണ് ഈ ക്ലാസ് നയിക്കുന്നത്. 

Story highlights- parvathy thiruvoth funny video from wonder women set