‘ലോൺ എടുക്കാൻ അർഹത ഇല്ലാതിരുന്നതാണ് ബാല്യത്തെ കൂടുതൽ സുന്ദരമാക്കിയത്’- കുട്ടിക്കാല ചിത്രവുമായി ചിരിപ്പിച്ച് നടൻ

മലയാളികളുടെ പ്രിയ നടനും സംവിധായകനുമൊക്കെയാണ് രമേഷ് പിഷാരടി. ലോക്ക് ഡൗൺ സമയത്ത് മലയാളികളെ ഏറ്റവുമധികം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ് രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ. കരുതൽ പോസ്റ്റുകൾക്കിടയിൽ വീണ്ടും കുട്ടിക്കാല ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.

തീരെ ചെറുപ്പത്തിലുള്ള ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. ‘വെറുതേ പൂത്തുമ്പിയേയും പൂമ്പാറ്റയെയും സംശയിച്ചു.
ലോൺ എടുക്കാനുള്ള അർഹത ഇല്ലാതിരുന്നതാണ് ബാല്യത്തെ കൂടുതൽ സുന്ദരമാക്കിയത്’ എന്ന കാപ്‌ഷനും നൽകിയിരിക്കുന്നു.

ട്രോളന്മാരെ കടത്തിവെട്ടുന്ന തലക്കെട്ടുകളാണ് രമേഷ് പിഷാരടി തന്റെ ഓരോ ചിത്രങ്ങൾക്കും നൽകുന്നത്. വീട്ടിൽ മക്കൾക്കൊപ്പം കളിയും ചിരിയുമായി ഇരിക്കുമ്പോൾ പഴയ കാല ചിത്രങ്ങളൊക്കെ പൊടി തട്ടിയെടുക്കുകയാണ് താരം.